പ്രജ്വല് രേവണ്ണ
മുന് പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹസനിലെ എന്ഡിഎ സ്ഥാനാര്ത്ഥിയുമായ പ്രജ്വല് രേവണ്ണയ്ക്കെതിരെ കര്ണാടക സര്ക്കാര് അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകള്ക്കെതിരേയുള്ള അക്രമങ്ങള് ആരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ നിയോഗിച്ചത്. പ്രജ്വല് രേവണ്ണ ശനിയാഴ്ച ഇന്ത്യ വിട്ടതായും റിപ്പോര്ട്ടുണ്ട്. ഹസനില് ഏപ്രില് 26ന് വോട്ടെടുപ്പ് നടന്നു.
വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രജ്വല് രേവണ്ണയുടെ പേരില് അശ്ലീല വീഡിയോകള് വ്യാപകമായി പ്രചരിച്ചത്. ഹാസന് മണ്ഡലത്തിലെ നിലവിലെ എംപിയാണ് പ്രജ്വല്. 2019ലെ തെരഞ്ഞെടുപ്പില് കോണ്ഗ്രസ്- ജെഡിയു സ്ഥാനാര്ത്ഥിയായാണ് ഇവിടെ നിന്നു വിജയിച്ചത്. ഇത്തവണ എന്ഡിഎ സഖ്യത്തിലാണ് ജെ ഡി യു മത്സരിക്കുന്നത്. വിഡിയോ പ്രചരിച്ചതോടെ പ്രതിരോധത്തിലായ പ്രജ്വല് രേവണ്ണ ഫ്രാങ്ക് ഫര്ട്ടിലേയ്ക്ക് പറന്നതായാണ് വിവരം. വീഡിയോകളുടെ അടിസ്ഥാനത്തില് സ്ത്രീകള്ക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കര്ണാടക വനിത കമീഷന് അധ്യക്ഷ നാഗലക്ഷ്മി ചൗധരി സര്ക്കാറിനോട് അന്വേഷണം നടത്താന് നിര്ദേശിച്ചിരുന്നു.
പ്രജ്വല് രേവണ്ണയുടെ പേരില് ഒന്നിലേറെ അശ്ളീല വീഡിയോകളാണ് പരസ്യമാക്കപ്പെട്ടത്. സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ, അവരെ നിര്ബന്ധിച്ച് ലൈംഗികബന്ധത്തിലേര്പ്പെടുന്നതിന്റെ വീഡിയോയും ഇതിലുള്പ്പെടുന്നതായി വനിതാ കമ്മീഷന് റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടി. നിരവധി സ്ത്രീകളുടെ അശ്ലീല വീഡിയോകള് അടങ്ങിയ പെന്ഡ്രൈവ് എംപിയുടെ കൈവശമുണ്ടെന്നും ആരോപണമുയര്ന്നു. വിവാദത്തില് സര്ക്കാര് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് ബംഗലൂരുവില് നിന്നും പ്രജ്വല് രേവണ്ണ ജര്മ്മനിയിലേക്ക് പോയത്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…