The godown of the forest department was broken into and ivory and sandalwood were stolen; Accused arrested after 17 years
കാസർകോട്: വനം വകുപ്പിന്റെ ഗോഡൗണിൽ നിന്നും ആനക്കൊമ്പും ചന്ദനമുട്ടിയും കവർന്ന പ്രതിയെ 17 വർഷങ്ങൾക്കു ശേഷം പിടികൂടി.കർണാടക ശിവമോഗ ടിപ്പുനഗറിൽ മുഹമ്മദ് റഫീഖിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2005-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.വിദ്യാനഗറിലെ ഗോഡൗൺ കുത്തിത്തുറന്ന് രണ്ട് ആനക്കൊമ്പും 30 ചന്ദനമുട്ടികളുമാണ് ഇയാൾ കവർന്നത്. പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഏഴു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇൻസ്‌പെക്ടർ കെ.കൃഷ്ണൻ, എസ്‌ഐമാരായ എം. മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. ലതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…