ആയിരത്തിഅഞ്ഞൂറോളം കിലോ സ്വര്‍ണ്ണമുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ വെല്ലൂരിന് സമീപം തിരുമലൈക്കൊടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശ്രീപുരം ഗോള്‍ഡന്‍ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ സുവര്‍ണ്ണക്ഷേത്രം എന്നറിയപ്പെടുന്നത്.തിരുമലൈക്കൊടി മലയടിവാരത്തിനു താഴെ നൂറേക്കറോളം വരുന്ന സ്ഥലത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി അഥവാ ശ്രീ ലക്ഷ്മി നാരായണിക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.ശ്രീപുരം സ്പിരിച്വല്‍ പാര്‍ക്കിന് ഉള്ളിലായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇവിടുത്തെ പ്രധാന ക്ഷേത്രമാണ് സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. കൂടാതെ ക്ഷേത്രചുവരിലെ ശില്പങ്ങളും ഗോപുരവും അര്‍ഥമണ്ഡപവുമാണ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്നത്.ഏകദേശം ആയിരത്തിഅഞ്ഞൂറ് കിലോയൊളം സ്വര്‍ണ്ണം കൊണ്ടാണ് ഇവിടുത്തെ പ്രധാനഭാഗങ്ങള്‍ സ്വര്‍ണ്മം പൂശിയിരിക്കുന്നത്. സ്വര്‍ണ്ണം പൂശിയ ചെമ്പ് തകിടുകളിലാണ് ഇവിടുത്തെ ശില്പവേലകള്‍ ചെയ്തിരിക്കുന്നത്. വേദങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇവിടെ ശില്പങ്ങളായി തീര്‍ത്തിരിക്കുന്നത്.
പച്ചനിറഞ്ഞ കാടുകള്‍ക്ക് നടുവിലായി ശ്രീ ചക്രത്തിന്റെ രൂപത്തില്‍ മാറ്റിയെടുത്തിരിക്കുന്ന സ്ഥലത്താണ് ക്ഷേത്രവും മറ്റു കാര്യങ്ങളുമുള്ളത്. ഏകദേശം 1.8 കിലോമീറ്റര്‍ നീളത്തിലാണിത്.രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുമണിവരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതുനുള്ളില്‍ കടക്കണമെങ്കില്‍ കര്‍ശനമായി ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. പാന്റ്‌സ്, മിഡി തുടങ്ങിയവ ഇവിടെ അനുവദനീയമല്ല. കൂടാതെ മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയൊന്നും അകത്ത് പ്രവേശിപ്പിക്കാന്‍ പാടില്ല.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…