Sunday, May 19, 2024
spot_img

ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത തമിഴ്‌നാടിന്റെ സുവര്‍ണ്ണ ക്ഷേത്രം;അറിയാം കഥയും വിശ്വാസങ്ങളും

ആയിരത്തിഅഞ്ഞൂറോളം കിലോ സ്വര്‍ണ്ണമുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ വെല്ലൂരിന് സമീപം തിരുമലൈക്കൊടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശ്രീപുരം ഗോള്‍ഡന്‍ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ സുവര്‍ണ്ണക്ഷേത്രം എന്നറിയപ്പെടുന്നത്.തിരുമലൈക്കൊടി മലയടിവാരത്തിനു താഴെ നൂറേക്കറോളം വരുന്ന സ്ഥലത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി അഥവാ ശ്രീ ലക്ഷ്മി നാരായണിക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.ശ്രീപുരം സ്പിരിച്വല്‍ പാര്‍ക്കിന് ഉള്ളിലായാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇവിടുത്തെ പ്രധാന ക്ഷേത്രമാണ് സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. കൂടാതെ ക്ഷേത്രചുവരിലെ ശില്പങ്ങളും ഗോപുരവും അര്‍ഥമണ്ഡപവുമാണ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്നത്.ഏകദേശം ആയിരത്തിഅഞ്ഞൂറ് കിലോയൊളം സ്വര്‍ണ്ണം കൊണ്ടാണ് ഇവിടുത്തെ പ്രധാനഭാഗങ്ങള്‍ സ്വര്‍ണ്മം പൂശിയിരിക്കുന്നത്. സ്വര്‍ണ്ണം പൂശിയ ചെമ്പ് തകിടുകളിലാണ് ഇവിടുത്തെ ശില്പവേലകള്‍ ചെയ്തിരിക്കുന്നത്. വേദങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇവിടെ ശില്പങ്ങളായി തീര്‍ത്തിരിക്കുന്നത്.

പച്ചനിറഞ്ഞ കാടുകള്‍ക്ക് നടുവിലായി ശ്രീ ചക്രത്തിന്റെ രൂപത്തില്‍ മാറ്റിയെടുത്തിരിക്കുന്ന സ്ഥലത്താണ് ക്ഷേത്രവും മറ്റു കാര്യങ്ങളുമുള്ളത്. ഏകദേശം 1.8 കിലോമീറ്റര്‍ നീളത്തിലാണിത്.രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുമണിവരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതുനുള്ളില്‍ കടക്കണമെങ്കില്‍ കര്‍ശനമായി ചില കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. പാന്റ്‌സ്, മിഡി തുടങ്ങിയവ ഇവിടെ അനുവദനീയമല്ല. കൂടാതെ മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയൊന്നും അകത്ത് പ്രവേശിപ്പിക്കാന്‍ പാടില്ല.

Related Articles

Latest Articles