India

കൊന്നും കൊലവിളിച്ചും ആതിഖ് അഹമ്മദ് നേടിയ ഭൂമിയിൽ പാവങ്ങൾക്ക് തണലൊരുക്കി യോഗി ആദിത്യ നാഥ്‌; 76 ഫ്ലാറ്റുകളുടെ താക്കോൽദാനം നിർവഹിച്ചു

ദില്ലി : ഉത്തർപ്രദേശിലെ കൊടുംക്രിമിനലുകളിൽ ഒരാളും കുപ്രസിദ്ധ ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടിയുടെ നേതാവായിരുന്ന കൊല്ലപ്പെട്ട ആതിഖ് അഹമ്മദിൽനിന്നു പിടിച്ചെടുത്ത ഭൂമിയിൽ സർക്കാർ പാവപ്പെട്ടവർക്കായി പടുത്തുയർത്തിയ ഫ്ലാറ്റുകളുടെ താക്കോൽദാനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തി. 76 ഫ്ലാറ്റുകളുടെ താക്കോൽ ദാനമാണ് ഇന്ന് അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിക്കു കീഴിലാണ് പ്രയാഗ്‌രാജിൽ ഫ്ലാറ്റുകൾ നിർമ്മിച്ചത് . ജൂൺ 9ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്.

പ്രയാഗ്‌രാജിലെ ലുക്കെർഗഞ്ച് മേഖലയിൽ 2021 ഡിസംബർ 26നാണ് ഫ്ലാറ്റ് നിർമാണത്തിന് യോഗി ആദിത്യനാഥ് തറക്കല്ലിട്ടത്. ആകെ 1,731 സ്ക്വയർ മീറ്ററാണ് ഭൂമിയുടെ വിസ്തീർണം. രണ്ടു മുറിയും അടുക്കളയും ശുചിമുറി സൗകര്യവുമുള്ള 41 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഫ്ലാറ്റിന് ആറു ലക്ഷം രൂപയാണ് വില. നറുക്കെടുത്തവർക്ക് 3.5 ലക്ഷം രൂപയ്ക്കു ലഭിക്കും. 6,030 അപേക്ഷകളിൽ നിന്ന് 1,590 അപേക്ഷകളാണ് നറുക്കെടുപ്പിനായി തിരഞ്ഞെടുത്തത്.

‘ഇതേ സംസ്ഥാനത്താണ് 2017നു മുൻപ് ഏതു മാഫിയയ്ക്കും സാധാരണക്കാരുടെയും വ്യവസായികളുടെയും എന്തിനു സർക്കാർ സ്ഥാപനങ്ങളുടെ പോലും സ്ഥലം കൈവശമാക്കാൻ സാധിച്ചിരുന്നു. നിസഹായരായി നോക്കിനിൽക്കാൻമാത്രമേ പാവപ്പെട്ടവർക്ക് കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ അതേ മാഫിയകളുടെ കൈയിൽനിന്ന് സർക്കാർ പിടിച്ചെടുത്ത ഭൂമിയിൽ ഇപ്പോൾ പാവപ്പെട്ടവർക്ക് വീടു നിർമിച്ചിരിക്കുന്നു. ഇതൊരു വലിയ നേട്ടമാണ്’’ – മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താക്കോൽ ദാനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

2005ൽ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ പിന്നീടു തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് ആതിഖ് അഹമ്മദ് ജയിലിലായത്. ആതിഖിനെയും സഹോദരൻ അഷ്റഫിനെയും വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഏപ്രിൽ 15 ന് കൊണ്ടുവന്നപ്പോൾ മാധ്യമപ്രവർത്തകർ ചമഞ്ഞെത്തിയ രണ്ടുപേർ വെടിയുതിർത്തു കൊന്നത്.

അതിഖ് അരനൂറ്റാണ്ടിലെ രാഷ്ട്രീയ, ക്രിമിനൽ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്ത 1400 കോടി രൂപയുടെ സ്വത്തുവകകളും അതിഖിന്റെയും കൂട്ടാളികളുടെയും സ്വത്തുക്കളും യോഗി സർക്കാർ കണ്ടുകെട്ടിയിരുന്നു. 1400 കോടിയുടെ സ്വത്തുക്കളെക്കൂടാതെ 50ൽ പരം ഷെൽ കമ്പനികളിൽക്കൂടി അതിഖ് അഹമ്മദും കൂട്ടരും വെളുപ്പിച്ചെടുത്ത 100 കോടി രൂപയുടെ കള്ളപ്പണവും കണ്ടെടുത്തിട്ടുണ്ട്. മറ്റുപലരുടെയും ഉടമസ്ഥതയിലുള്ള ഡമ്മി കമ്പനികളാണ് ഈ ഷെൽ കമ്പനികളെന്ന് ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ മാത്രം ഇഡിയുടെ 15 സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്.

Anandhu Ajitha

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

9 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

10 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

11 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

11 hours ago