The group strayed from their relatives on pilgrimage; A 68-year-old woman who is stuck without knowing the language; Finally, Google Translate is the savior!
കേദാര്‍നാഥ്: തീര്‍ത്ഥാടനത്തിനെത്തി ബന്ധുക്കളില്‍ നിന്ന് കൂട്ടം തെറ്റിപ്പോയ 68കാരിക്ക് രക്ഷകനായി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് സംഭവം. തെലുഗ് സംസാരിക്കുന്ന 68കാരിയെ ചൊവ്വാഴ്ച രാത്രിയാണ് ഗൌരികുണ്ടിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും പോലീസ് കണ്ടെത്തുന്നത്.
ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ അറിയാതെ ആശയക്കുഴപ്പത്തിലായി സമ്മര്‍ദ്ദത്തിന് അടിപ്പെട്ട സ്ഥിതിയിലായിരുന്നു വയോധിക ഉണ്ടായിരുന്നത്. അടയാളങ്ങളും ആംഗ്യ ഭാഷ ഉപയോഗിച്ചും പോലീസിനോട് കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും പോലീസിനും കാര്യം ഗ്രഹിച്ചെടുക്കാനാവാതെ വന്നതോടെയാണ് ഗൂഗിള്‍ സഹായവുമായെത്തിയത്. 68കാരി സംസാരിക്കുന്നതെന്തെന്ന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റിന്റെ സഹായത്തോടെ പോലീസുകാര്‍ മനസിലാക്കുകയായിരുന്നു.
വയോധിക നല്കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട പോലീസ് വയോധികയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. സോന്‍പ്രയാഗിലെത്തിയ ബന്ധുക്കള്‍ ഒപ്പം വയോധികയെ കണ്ടെത്താനാവാതെ പോലീസ് ഔട്ട് പോസ്റ്റില്‍ കാത്തിരിക്കുമ്പോഴാണ് ഗൌരികുണ്ടില്‍ നിന്ന് പോലീസുകാരുടെ അറിയിപ്പ് എത്തുന്നത്. വയോധികയെ സോനപ്രയാഗിലെത്തിക്കാന്‍ പ്രത്യേക വാഹനം നല്കിയ പോലീസ് ഒടുവിൽ ബന്ധുക്കളുടെ അടുത്ത് വയോധികയെ ഏല്‍പ്പിച്ച ശേഷമാണ് മടങ്ങിയത്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…