ചെന്നൈ : കോൺഗ്രസ് എംഎൽഎ എസ്. വിജയധരണി ബിജെപിയിൽ ചേർന്നു. ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദേശീയ സെക്രട്ടറി അരവിന്ദ് മേനോനിൽ നിന്നാണ് വിജയധരണി അംഗത്വം സ്വീകരിച്ചത്. മൂന്ന് തവണ വിളവൻകോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ വിജയധരണി മഹിളാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും നിയമസഭാ ചീഫ് വിപ്പുമായിരുന്നു.
കോൺഗ്രസിനുള്ളിലെ പ്രധാന പ്രശ്‌നം ഗ്രൂപ്പിസമാണ്. നേതാക്കൾ പാർട്ടിയെ വളർത്തുന്നതിന് പകരം സ്വന്തം ഗ്രൂപ്പുകളെ വളർത്താനും വ്യക്തിപരമായി വളരാനുമാണ് ശ്രമിക്കുന്നതെന്ന് വിജയധരണി പറഞ്ഞിരുന്നു. ശനിയാഴ്ച, എഐസിസി സെൽവപെരുന്തഗൈയെ പുതിയ ടിഎൻസിസി അദ്ധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. ഇതിൽ വിജയധരണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൂടാതെ, കഴിഞ്ഞയാഴ്ച നടന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിലും വിജയധരണി പങ്കെടുത്തിരുന്നില്ല.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…