'The Hindus and Sikhs must leave the country as soon as possible, or else a heavy price will be paid; Threatening posters in front of houses in Poonch; Police have started an investigation
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഹിന്ദുക്കളെയും സിഖ് വിഭാഗങ്ങളെയും ഭീഷണിപ്പെടുത്തി വീടുകൾക്ക് മുൻപിൽ പോസ്റ്ററുകൾ. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ വീടുകളുടെ ചുവരുകളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹിന്ദുക്കളും സിഖ് വിഭാഗങ്ങളും എത്രയും വേഗം നാട് വിടണം എന്നാണ് ഭീഷണി. നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം ആയിരിക്കും ഉണ്ടാകുക എന്നും പോസ്റ്ററിൽ മുന്നറിയിപ്പ് ഉണ്ട്. ഇത് കണ്ട പ്രദേശവാസികൾ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഭീകരരാണ് പോസ്റ്ററിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചയുടൻ പോലീസെത്തി പ്രദേശത്ത് പരിശോധന നടത്തി. ഗ്രാമത്തിൽ സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പോസ്റ്ററുകൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടുണ്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…