Kerala

വീട്ടിൽ മോഷണം ; വിവരം അറിഞ്ഞ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു,മോഷണക്കേസിൽ പിടിയിലായത് സഹോദരൻ

ഇടുക്കി : മോഷണവിവരം അറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ മോഷണക്കേസിൽ പിടിയിലായത് സഹോദരൻ. വീട്ടുകാർ തീർത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിലെ പ്രതിയെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാറാണ്(57) അറസ്റ്റിലായത്. രാജമുടി മണലേൽ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്.മോഷണം അറിഞ്ഞതിന് പിന്നാലെ വിശ്വനാഥൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വിശ്വനാഥന്റെ ഇളയ സഹോദരനാണ് അറസ്റ്റിലായ അനിൽകുമാർ.

വിശ്വനാഥന്റെ അയൽപക്കത്താണ് അനിൽ കുമാറും താമസിക്കുന്നത്. തിങ്കളാഴ്ച വിശ്വനാഥനും ഭാര്യയും മക്കളും മരുമക്കളും പഴനി ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ചിന്നാറിലെത്തിയപ്പോഴാണ് ബന്ധുക്കൾ വിളിച്ച് മോഷണ വിവരം പറയുന്നത്.
ഇത് കേട്ടതോടെ വിശ്വനാഥൻ കാറിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് സഹോദരനായ അനിൽ കുമാർ തന്നെയാണെന്ന് വ്യക്തമായത്.

Anusha PV

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

55 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago