Kerala

പാർട്ടി ജാഥക്ക് പോകാൻ സമയമില്ല ; വിവാദ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറുമായി ഇ പി ജയരാജന്റെ കൂടിക്കാഴ്ച

കൊച്ചി: എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥയില്‍ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നത് ഏറെ വിവാദമാകുന്നു.കൊച്ചിയിൽ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്‍റെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യകാരണങ്ങളാലല്ല ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

മുഖ്യമന്ത്രി ഫ്ലാഗ് ഒഫ് ചെയ്ത ജനകീയ പ്രതിരോധ ജാഥ കണ്ണൂർ, കാസർകോട് ജില്ലകളിൽ പിന്നിട്ടിട്ടും ഇ പി യെ കാണാതായതോടെയാണ് അണികൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയത്. വീട് ഇരിക്കുന്ന സ്ഥലത്തും നിയമസഭയെ പ്രതിനിധീകരിച്ച മട്ടന്നൂരിലും ജാഥ സ്വീകരണത്തിൽ മുന്നണി കൺവീനർ എത്താഞ്ഞതോടെ നേതാക്കൾക്കിടയിലും ചർച്ചയായി.തന്നെ തഴഞ്ഞ് പാർട്ടിയിൽ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ സമയത്ത് പാർട്ടി യോഗങ്ങളിൽ ഇ പി പങ്കെടുത്തിരുന്നില്ല. റിസോർട്ട് വിവാദത്തോടെ പാർട്ടി പരിപാടികളിൽ സജീവമായെങ്കിലും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയോട് നാട്ടിലുണ്ടായിട്ടും ഇ പി മുഖം തിരിക്കുകയാണ്.

Anusha PV

Recent Posts

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

2 hours ago

ഷെയിനിന്റെ ഉദ്ദേശമെന്ത്? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ… | OTTAPRADAKSHINAM

കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan

3 hours ago

ഉപയോക്താക്കൾ ഇനി പ്രൊഫൈൽ ഫോട്ടോകൾ തെരഞ്ഞെടുക്കില്ല ! പകരം നിർമ്മിക്കും !! പുത്തൻ AI അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…

3 hours ago

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടം അന്വേഷിച്ച കമ്മിഷന്റെ സൂചനകള്‍

മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…

4 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം ! കോടതി ഉത്തരവുമായി ചുമതലയേറ്റ ബിഷപ്പിനെ ഒരു വിഭാഗം ഇറക്കി വിട്ടു ! സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…

4 hours ago

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

4 hours ago