ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ
കോട്ടയം : ഇ പി ജയരാജൻ മാസപ്പടിയുടെ ആശാനല്ലേ എന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാർട്ടിന്റെ മാസപ്പടി ഓർമയില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു. കണ്ണൂരിൽ ഭാര്യയും മക്കളും ചേർന്ന് വാങ്ങിയ റിസോർട്ടും മാസപ്പടിയല്ലാതെ മറ്റെന്താണെന്നും ജയരാജന് അതു പറഞ്ഞേ മതിയാവുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവിന്ദൻ മാഷും സംസ്ഥാന സെക്രട്ടറിയേറ്റും മാസപ്പടിയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് പറഞ്ഞത്. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നു പറയുന്നതു പോലെയാണ് അത്. റിയാസും വീണയും മുഖ്യമന്ത്രിയും ഗോവിന്ദനും ആരും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഗോവിന്ദനിപ്പോള്‍ ഭജഗോവിന്ദമാണ്. പാർട്ടി സെക്രട്ടറി ഇപ്പോൾ വിജയ വിജയ എന്ന് സ്തുതിച്ച് ഭജഗോവിന്ദമാണ്. ഇങ്ങനെയൊരു പാർട്ടിയുണ്ടോ?
അഴിമതിയുടെ അപ്പോസ്തലൻമാരാണ് ഇവർ. മാസപ്പടിക്കാരുടെ സംയുക്തമുന്നണിയാണ് I.N.D.I.A മുന്നണി. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്. പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടി പ്രതിസന്ധിയിലായപ്പോൾ ജയിച്ചത് സിപിഎമ്മുകാരുടെ പിന്തുണയോടെയാണ്. ബിജെപി വിജയിക്കാൻ സാധ്യതയുള്ളിടത്തെല്ലാം എൽഡിഎഫും യുഡിഎഫും തമ്മില്‍ അവിശുദ്ധ സഖ്യമാണുള്ളത് “- കെ.സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…