ഖലീൽ അൽ മഖ്ദ
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) തലവൻ ഖലീൽ അൽ മഖ്ദ ഇസ്രായേൽ കൊല്ലപ്പെട്ടു. ലെബനനിലെ സിഡോൺ മേഖലയിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. സിഡോണിൽ വെച്ച് ഖലീൽ അൽ മഖ്ദ സഞ്ചരിച്ചിരുന്ന കാറിന് നേരെയുണ്ടായ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി ലെബനീസ് സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചു.
ഐആർജിസിയുടെ മുതിർന്ന നേതാക്കൻമാരാണ് ലെബനൻ സ്വദേശിയായ മൗനിർ അൽ മഖ്ദയും സഹോദരൻ ഖലീൽ അൽ മഖ്ദയും. ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിൽ മൗനിർ അൽ മഖ്ദയ്ക്കും ഖലീൽ അൽ മഖ്ദയ്ക്കും പങ്കുള്ളതായി നേരത്തെ തെളിഞ്ഞിരുന്നു.വെസ്റ്റ്ബാങ്ക് ആക്രമണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ടുകളും ആയുധങ്ങളും കൈമാറുന്നതിലും ഇവർ ഏർപ്പെട്ടിരുന്നു.
ഐആർജിസി അംഗങ്ങൾ 2022 ഒക്ടോബർ 17-ന് ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ അറസ് ഏരിയയിൽ നടന്ന സൈനിക പരിശീലനത്തിൽ പങ്കെടുക്കുന്നതിൻറെ ചിത്രങ്ങളും ഇസ്രായേൽ പുറത്തുവിട്ടു. 2024 മാർച്ചിൽ വെസ്റ്റ് ബാങ്കിലേക്ക് കടത്തിയ ആയുധങ്ങൾ തീവ്രവാദ സ്ക്വാഡുകൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. ഐആർജിസിയുടെ രഹസ്യാന്വേഷണ വിഭാഗമായ യൂണിറ്റ് 4000-ലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് വിഭാഗം തലവൻ ജവാദ് ജാഫരി, ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് യൂണിറ്റ് 840 കമാൻഡർ അഷ്ഗർ ബക്കാരി എന്നിവർക്കും ആക്രമണത്തിൽ പങ്കുള്ളതായി ഐഡിഎഫ് കണ്ടെത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…