The incident in which a plus one student who returned from the art festival was molested; the teacher who was in hiding was arrested
കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങവേ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന അദ്ധ്യാപകൻ അറസ്റ്റിൽ.പട്ടിമറ്റം സ്വദേശിയായ കിരൺ എസ്.തരുണാണ് പിടിയിലായത്.
പോക്സോ കേസെടുത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന ഇയാളെ നാഗർകോവിൽ നിന്നാണ് പിടികൂടിയത്.
കലോത്സവദിനത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ച ശേഷം തിരികെ വീട്ടിലെത്തിക്കാമെന്ന അദ്ധ്യാപകന്റെ ഉറപ്പിലാണ് രക്ഷിതാക്കൾ കുട്ടിയെ വിട്ടത്. അന്നേ ദിവസം ബന്ദ് ദിനമായിരുന്നതിനാലും മത്സരത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമായിരുന്നതിനാലുമാണ് ഇത്തരത്തിൽ കുട്ടിയെ അദ്ധ്യാപകനൊപ്പം അയച്ചതെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയുമായി തിരികെ വരുമ്പോഴാണ് പീഡനത്തിനിരയായത്. ഇക്കാര്യം വിദ്യാർത്ഥിനി സ്കൂളിൽ പരാതിപ്പെട്ടിട്ടും അധികൃതർ മറച്ചുവെച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
വിവരം അറിഞ്ഞ വിദ്യാർത്ഥികൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകർക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്കൂൾ അധികൃതർ പോലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിനിയെ കൗൺസിലിംഗ് നടത്തിയ ഗസ്റ്റ് അദ്ധ്യാപികയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഇതിനിടയിൽ കിരൺ ഒളിവിൽ പോയിരുന്നു. മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…