Kerala

ജീവനെടുക്കുന്ന ഓൺലൈൻ ലോൺ ആപ്പുകാർ ! കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവംഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണി മൂലം ?

വരാപ്പുഴ : കടമക്കുടിയിൽ കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഓൺലൈൻ ആപ്പുകാരുടെ ഭീഷണിയെന്ന് സൂചന. കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ എയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച ശിൽപയെ ഓ‍ണ്‍ലൈൻ ലോൺ ആപ്പിലൂടെ പണം കടമെടുത്തിരുന്നതായും പണം മുഴുവനായും തിരികെ അടച്ചിട്ടും ഇനിയുംതിരിച്ചടവ് ഉണ്ടെന്ന രീതിയിൽ ആപ്പിൽ നിരന്തരം ഭീഷണിയുണ്ടായിരുന്നു എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിജോയുടെ മാതാവ് പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ മരണശേഷം ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്കു വന്നതോടെയാണ് സംശയം ശക്തമായത്. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ലോൺ തിരച്ചടവ് മുടങ്ങിയെന്നും എത്രയും പെട്ടെന്ന് തിരച്ചടയ്ക്കണമെന്നും ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങൾ യുവതിയുടെ ബന്ധുക്കളുടെ ഫോണിലേക്ക് ലഭിച്ചത്. യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സന്ദേശത്തോടൊപ്പം ലഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പണം തിരിച്ചടച്ചില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നാണ് ഹിന്ദി ഭാഷയിലുള്ള സന്ദേശത്തിലുള്ളത്. ഒരു യുവതിയുടെ ശബ്ദമാണ് സന്ദേശത്തിലുള്ളത്. യുവതി ഇത്തരത്തിൽ പണമിടപാട് നടത്തിയതായോ ഭീഷണിയുള്ളതായോ ബന്ധുക്കൾക്ക് അറിവില്ല. എന്നാൽ സാമ്പത്തിക ബാധ്യതയാണു മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കടമക്കുടിയിലെ വീട്ടിൽ ദമ്പതികളെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ തൊഴിലാളിയും ഡിസൈനറുമായ നിജോയെ അന്വേഷിച്ചു കൂടെ ജോലി ചെയ്യുന്നയാൾ രാവിലെ വീട്ടിൽ എത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ഇയാൾ താഴത്തെ നിലയിൽ താമസിക്കുന്ന അമ്മയെയും സഹോദരനെയും വിവരം അറിയിച്ചു. ഇവരും മുകളിലത്തെ നിലയിൽ എത്തി വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കടന്നു നടത്തിയ പരിശോധനയിലാണ് കുഞ്ഞുങ്ങൾ കട്ടിലിൽ അനക്കമറ്റ നിലയിലും നിജോയും ശിൽപയും തൂങ്ങിയ നിലയിലും കണ്ടെത്തിയത്. വിദേശത്തേക്കു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശിൽപ ഇന്നലെ ഇറ്റലിയിലേക്കു പോകുമെന്നാണ് നാട്ടുകാരെ അറിയിച്ചിരുന്നത്. നാല് പേരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

6 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

7 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

7 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago