എ കെ ശശീന്ദ്രൻ
തിരുവനന്തപുരം : പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ പിടികൂടാനാകാതെ ജനങ്ങൾ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
“ആർക്കെങ്കിലും വിഷമം ഉണ്ടായെങ്കിൽ പ്രത്യേകമായി ശ്രദ്ധിക്കാം. പൊതുപ്രവർത്തകൻ എന്ന നിലയിൽ അത്തരം നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണും. തിരുത്താനുണ്ടെങ്കിൽ തിരുത്തും. തിരുത്തുന്നത് നല്ലതാണെന്നാണ് വിശ്വസിക്കുന്നത്. വന്യജീവി ആക്രമണങ്ങൾ നേരിടുന്നതിൽ വകുപ്പുകളിൽ ഏകോപന കുറവുണ്ടായിട്ടില്ല”- എ കെ ശശീന്ദ്രൻ പറഞ്ഞു.
വയനാട് പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പും പോലീസും ബുദ്ധിമുട്ടുമ്പോഴാണ് ഫാഷൻ ഷോയിൽ വനംവകുപ്പ് മന്ത്രി പാട്ടുപാടി ആഘോഷിച്ചത്. നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന ഫ്രീഡം ഫാഷൻ ഫ്യൂഷൻ മെഗാ മ്യൂസിക്കൽപ്രോഗാംകോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്താണ് മന്ത്രി പാട്ടുപാടിയത്.
അതേസമയം നരഭോജി കടുവയെ കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ രണ്ട് ദിവസമായി തുടരുകയാണ്. കടുവ കൂടിന് സമീപത്തായി എത്തിയെങ്കിലും കൂട്ടില്‍ കയറിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് ആര്‍.ആര്‍.ടി സംഘം വനത്തിനുള്ളിലേക്ക് കയറി കടുവയെ വെടിവെക്കാനുള്ള ശ്രമം നടത്തി. സംഘം കാട്ടില്‍ പരിശോധന നടത്തുന്നിതിനിടെ കടുവ പുറകില്‍ നിന്ന് ആക്രമിക്കുകയും ഒരു ആർആർടി അംഗത്തിന് പരിക്കേൽക്കുകയും ചെയ്തു.
ജയസൂര്യ എന്ന ഫോറസ്റ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടുവ അടിച്ചിടുകയായിരുന്നു. കടുവയെ ഷീല്‍ഡ് വെച്ച് തടയുന്നതിനിടെ നഖം തട്ടി കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ബാക്കി സംഘം ഇപ്പോഴും പരിശോധന തുടരുകയാണ്.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…