പ്രതി മുഹിയുദ്ദീൻ
വാഴക്കാട് : മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്ന ഭർത്താവ് മുഹിയുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) യാണ് മരിച്ച നിലയിൽ വീടിന്റെ ടെറസ്സിൽ കണ്ടെത്തിയത്. ഭാര്യ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നതായി മുഹിയുദ്ദീനാണ് എല്ലാവരെയും അറിയിച്ചത്. ഫോണിന്റെ ബെൽ കേട്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു ഇയാൾ നൽകിയിരുന്ന മൊഴി. എന്നാൽ ഭർത്താവിനെ നിരീക്ഷിക്കുന്നതിനായി രഹസ്യമായി കോണി വഴി ടെറസ്സിലെത്തിയ നജ്മുന്നീസയുമായി ഇവിടെവച്ച് മുഹിയുദ്ദീൻ തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാൾ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മുഹിയുദ്ദീനെയും ഇയാളുടെ 2 സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് നജ്മുന്നീസയെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 മക്കളുണ്ട്. നജ്‌മുന്നീസ നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്ന് ഇയാൾ മൊഴി നൽകിയിരുന്നു .
എന്നാൽ വിശദാമായ ചോദ്യം ചെയ്യലിൽ സ്വന്തം വീട്ടിലേക്കു പോയ നജ്മുന്നീസ രാത്രി ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയെന്നും തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജ്മുന്നീസ എത്തിയതെന്നും മുഹിയുദ്ദീൻ മൊഴി നൽകി.
മുകളിൽനിന്ന് കാലൊച്ച കേട്ട് വന്നു നോക്കിയപ്പോഴാണ് മുഹിയുദ്ദീൻ നജ്മുന്നീസയെ കണ്ടതെന്നും ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ മുഹിയുദ്ദീൻ നജ്മുന്നീസയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
സംഭവത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മുഹിയുദ്ദീനെതിരെ ഈയിടെ നജ്‌മുന്നീസ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് അവർ തന്നെ പരാതി പിൻവലിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വാഴക്കാട് എസ്ഐ ഷാഹുലിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിഭാഗം, ജില്ലാ ഫൊറൻസിക് വിഭാഗം, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…