Kerala

ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്ത സംഭവം ! വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ;ചെയ്യാത്ത കുറ്റത്തിന് വിലങ്ങ് വച്ചു കൊണ്ടുപോയതിൽ അപമാനം സഹിക്കാൻ കഴിയുന്നില്ലെന്ന് അരുൺ പോറ്റി; വിവാദമായതോടെ ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാൻ പോലീസ് ശ്രമം

മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്ര ശ്രീകോവിലിൽ പൂജ നടത്തിക്കൊണ്ടിരുന്ന പൂജാരിയെ ബലമായി കസ്റ്റഡിയിലെടുത്തത് വിവാദമായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു .

ഇന്നലെ വൈകുന്നേരമാണ് മണക്കാട് മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ പോറ്റിയെ പൂന്തുറ പൊലീസ് ബലമായി ‌കസ്റ്റഡിയിലെടുത്തത്. പൂജ നടക്കുകയാണെന്നും അത് കഴിഞ്ഞെത്താമെന്നും പൂജാരി പറഞ്ഞെങ്കിലും പോലീസ് അത് ചെവികൊണ്ടില്ല. കഴിഞ്ഞ മാസം പൂന്തുറ ഉച്ചമാടാൻ ക്ഷേത്രത്തിൽ നിന്ന് 40 വർഷത്തിലേറെ പഴക്കമുള്ള, ഒന്നരക്കോടി രൂപ വിലവരുന്ന പഞ്ചലോഹ വി​ഗ്രഹം മോഷണം പോയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഇതിന്റെ ഭാ​ഗമായാണ് ​ക്ഷേത്രത്തിലെ അന്നത്തെ പൂജാരിയെന്ന നിലയിൽ അരുൺ പോറ്റിയെ ഇപ്പോൾ ജോലി ചെയ്യുന്ന ക്ഷേത്രത്തിലെത്തി കസ്റ്റഡിയിലെടുത്തത്.

“പൂന്തുറ ക്ഷേത്രത്തിലെ സെക്രട്ടറിയുമായി പിണങ്ങിയാണ് ജോലിയിൽ നിന്നും ഇറങ്ങിയത്. അങ്ങനെ ഇറങ്ങിയ എല്ലാവരുടെയും പേരുകളും വിഗ്രഹം കാണാതായതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്നു.ആ കൂട്ടത്തിലാണ് എന്റെ പേരും പറഞ്ഞത്. നേരത്തെ പോലീസ് വിളിക്കുകയും ശനിയാഴ്ച സ്റ്റേഷനിലെത്താമെന്ന് താൻ പറയുകയും ചെയ്തതാണ്. ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദീപാരാധനയ്‌ക്കുള്ള ഒരുക്കങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ കയറി പൊലീസ് തന്നെ ബലമായി കൂട്ടിക്കൊണ്ടു പോയത്. ചെയ്യാത്ത കുറ്റത്തിനാണ് ഇത്രയേറെ അപമാനം ഉണ്ടായതെന്നും ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്.”- അരുൺ‌ പോറ്റി പറഞ്ഞു.

പോലീസിന്റെ അനാവശ്യ കടന്നുകയറ്റം കാരണം നിരവധി പൂജകളാണ് മുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ എസിപിക്ക് പരാതി നൽകിയതായും ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് നന്ദകുമാർ പറഞ്ഞു. സംഭവം വിവാദമായതോടെ പോലീസ് ഫോണിലൂടെ മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ശ്രമവും നടത്തി. ക്ഷേത്ര ഭാരവാഹികൾ ഉൾപ്പടെ വൻ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ രാത്രി വൈകിയാണ് പൂജാരിയെ പോലീസ് പറഞ്ഞുവിട്ടത്.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

16 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

16 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

16 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago