ദില്ലി : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 50,000 കോടിയാകുമെന്ന് റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ കയറ്റുമതി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് അഞ്ച് വർഷത്തിനുള്ളിലെ പുരോഗതി വിലയിരുത്തിയിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 6,915 കോടിയാണ്. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3,885 കോടിയായിരുന്നു. ആദ്യ പാദത്തിൽ 78 ശതമാനം വർദ്ധനവാണ് ഇത്തവണ പ്രതിരോധ കയറ്റുമതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2023-2024 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയിൽ 32.5 ശതമാനം വർദ്ധനവുണ്ടായിരുന്നതായും 21,000 കോടി കവിഞ്ഞതായും കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ആദ്യമായിട്ടായിരുന്നു പ്രതിരോധ കയറ്റുമതി 20,000 കോടി കവിഞ്ഞത്. ഇന്ത്യ ആത്മനിർഭരമാകാൻ സ്വീകരിച്ച നടപടികളായിരുന്നു ഈ നേട്ടത്തിന് ആധാരം. 2022-23ൽ 15,920 കോടിയായിരുന്നത് 2023-24ൽ 32.5 ശതമാനം വർദ്ധിച്ച് 21,000 കോടിയാവുകയുമായിരുന്നു. പത്ത് വർഷം മുൻപ് രേഖപ്പെടുത്തിയ പ്രതിരോധ കയറ്റുമതിയുടെ 31 മടങ്ങാണ് നിലവിലുള്ള കയറ്റുമതി.
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…