cricket

ഐസിസി ടെസ്റ്റ് റാങ്കിങില്‍ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ

ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങില്‍ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ. ഐസിസി പുറത്താക്കിയ ഏറ്റവും പുതിയ പട്ടികയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം റാങ്ക് പിടിച്ചെടുത്തത്. നീണ്ട 15 മാസങ്ങളാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടർന്നത്.

അടുത്ത മാസം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തിൽ സംശയമില്ല. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക.

പുതിയ പട്ടിക പ്രകാരം ഓസ്‌ട്രേലിയ രണ്ടാം റാങ്കിലും ഇംഗ്ലണ്ട് മൂന്നാം റാങ്കിലും ദക്ഷിണാഫ്രിക്ക നാലാം റാങ്കിലും ന്യൂസിലന്‍ഡ് അഞ്ചാം റാങ്കിലും നില്‍ക്കുന്നു. പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളാണ് യഥാക്രമം ശേഷിക്കുന്ന സ്ഥാനങ്ങളിലുള്ളത്.

2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് റാങ്കിങ് കണക്കാക്കുന്നതില്‍ മാനദണ്ഡമാക്കിയത്.
2022 ജനുവരിയില്‍ പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ആഷസ് പരമ്പരയ്ക്കിറങ്ങിയ ഓസീസ് 4-0ത്തിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര തൂത്തുവാരി. അതെസമയം ഒന്നാം റാങ്കില്‍ നില്‍ക്കെ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 2-0ത്തിന് പരമ്പര അടിയറവ് വച്ചു. ഇതോടെയാണ് ഓസ്‌ട്രേലിയ ഒന്നാം റാങ്കിലേക്ക് കയറിയത്.

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 121 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 116 പോയിന്റുമാണുള്ളത്.

Anandhu Ajitha

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

27 mins ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

1 hour ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

2 hours ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

2 hours ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

2 hours ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

2 hours ago