India

ചീറ്റകളെ തുറന്ന് വിട്ട കുനോ ദേശീയോദ്യാനത്തിന് സമീപത്തുനിന്ന് നായാട്ടുകാരൻ പിടിയിൽ; വേട്ടയ്ക്കുപയോ​ഗിക്കുന്ന തോക്ക് പിടിച്ചെടുത്തു

ഭോപ്പാല്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളെ പാർപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിന് സമീപത്ത് നിന്ന് നായാട്ടുകാരനെ പിടികൂടി. ആലം മോം​ഗിയ എന്നയാളെയാണ് അധികൃതര്‍ പിടികൂടിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ സംരക്ഷിത മേഖലയില്‍ നിന്നുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ പിടികൂടിയത്. പിടികൂടുന്ന സമയം ഇയാളുടെ പക്കല്‍ വേട്ടയ്ക്കുപയോ​ഗിക്കുന്ന തോക്കുണ്ടായിരുന്നു എന്നാണ് വിവരം .

ദേശീയോദ്യാനത്തിന്റെ സമീപമാണ് പിടിയിലായ ആലം മോം​ഗിയ താമസിക്കുന്നത്. ഏപ്രില്‍ 16-നാണ് ദേശീയോദ്യാനത്തിലെ സംരക്ഷിത മേഖലയില്‍ നിന്ന് ഇയാളെ പിടികൂടിയതെങ്കിലും ഇയാളുടെ കൂട്ടാളികളായ രണ്ടു പേരെ കൂടി പിടികൂടാനായി അറസ്റ്റ് വിവരം പുറത്തു വിട്ടിരുന്നില്ല. അതെസമയം ചീറ്റകളെത്തിയതിനുശേഷം ഈ പ്രദേശത്ത് നിന്ന് പിടിയിലാകുന്ന നാലാമത്തെ നായാട്ടുകാരനാണിയാൾ. ചെറിയ മൃ​ഗങ്ങളെ വേട്ടയാടുന്നതിനാണ് മോം​ഗിയ ഇവിടെ എത്തിയിരുന്നതെന്നും ഇയാൾക്ക് വൻസംഘങ്ങളുമായി ബന്ധമില്ലെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബര്‍ പന്ന കടുവ സങ്കേതത്തിന് സമീപം കടുവയുടെ ജഡം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു

Anandhu Ajitha

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

1 hour ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

1 hour ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

2 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

2 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

3 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

3 hours ago