പ്രതീകാത്മക ചിത്രം
നഷ്ടത്തിന്റെ കണക്കുകൾ മറന്ന് കുത്തനെ കുതിച്ച് രാജ്യത്തെ സൂചികകള്‍. ധനകാര്യം, ഓട്ടോ, ഐടി ഓഹരികളിലെ മികച്ച പ്രതികരണമാണ് സൂചികകളുടെ നേട്ടത്തിന് നട്ടെല്ലായത്. 1400 പോയന്റാണ് ഇന്ന് ഒറ്റ ദിവസം സെന്‍സെക്‌സിൽ ഉയർന്നത്. നിഫ്റ്റിയാകട്ടെ 450 പോയന്റിലേറെ മുന്നേറി 24,200 തിരികെ പിടിച്ചു. വിപണിയിലെ മുന്നേറ്റത്തില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 5.58 ലക്ഷം കോടി രൂപ ഉയര്‍ന്ന് 450.01 ലക്ഷം കോടിയിലെത്തി. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, ഐടി എന്നിവയാണ് മുന്നില്‍. ഓട്ടോ 3.5 ശതമാനവും ഐടി 2 ശതമാനവും നേട്ടമുണ്ടാക്കി.
ഓട്ടോ ഓഹരികളുടെ മുന്നേറ്റത്തിന് പിന്നില്‍ കഴിഞ്ഞ മാസത്തെ വാഹന വിൽപ്പന കണക്കുകളാണ്. ഐഷര്‍ മോട്ടോഴ്‌സ് ആണ് കുതിപ്പിന് നേതൃത്വം നല്‍കിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്പനയില്‍ 25 ശതമാനം വര്‍ധനവുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരി വിലയില്‍ ഏഴ് ശതമാനം മുന്നേറ്റമുണ്ടായി. വാര്‍ഷിക വില്പനയില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെ മാരുതിയുടെ ഓഹരി വില 4.5 ശതമാനം ഉയര്‍ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അശോക് ലൈലാന്‍ഡ് എന്നിവ നാല് ശതമാനം നേട്ടമുണ്ടാക്കി.
ഐടി മേഖലകളിൽ ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള കമ്പനികളുടെ ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായി.
ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളുടെ നേതൃത്വത്തില്‍ ബാങ്കിങ്-ധനകാര്യ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. വാര്‍ഷികാടിസ്ഥാനത്തില്‍ ജിഎസ്ടി വരുമാനം 7.3 ശതമാനം ഉയര്‍ന്ന് 1.77 ലക്ഷം കോടി രൂപയിലെത്തിയത് വിപണി നേട്ടമാക്കി. ഉപഭോഗം കൂടുന്നതിന്റെ സൂചനയാണ് വിപണിയെ തുണച്ചത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…