India

സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി: പരാമർശവുമായിസുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

മുംബൈ : സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിക്കവെയാണ് അദ്ദേഹം തന്നെ വിധി പ്രഖ്യാപിച്ച നവതേജ് സിങ് ജോഹര്‍ കേസിലെ സംഭവങ്ങളെ മുൻ നിർത്തി സംസാരിച്ചത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377–ാം വകുപ്പ് കാലാനുസൃതമല്ലാത്ത നിയമമാണെന്നും ഇത് ഭരണഘടന ഒരു പൗരന് ഉറപ്പ് നൽകുന്ന സ്വകാര്യതയ്ക്കും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.‌‌

സാമൂഹ്യമാദ്ധ്യമങ്ങളുടെ അതിപ്രസരണത്തിൽ സാമൂഹ്യ ജീവിയായി ജീവിക്കേണ്ട മനുഷ്യര്‍ കൂടുതല്‍ ഒറ്റപ്പെടുകയും തങ്ങളിലേക്ക് തന്നെ ചുരുങ്ങുകയും ചെയ്തു. സമൂഹത്തില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യവും ഒരു സാമൂഹ്യ ജീവിയായിരിക്കുക എന്നതിന്‍റെ പൊരുളും അദ്ദേഹം യുവ അഭിഭാഷകർക്ക് പകർന്നു നൽകി.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

99.69 % വിജയം ! എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ കുറവ്

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്‌ ഫല പ്രഖ്യാപനം നടത്തിയത്. ടിഎച്ച്എസ്എൽസി.,…

9 mins ago

തരൂരിന്റെ രാജ്യവിരുദ്ധ ലേഖനത്തിന് സോഷ്യൽ മീഡിയയിൽ പൊങ്കാല ! SHASHI THAROOR

2019 ൽ മോദി ജയിച്ചത് ലഷ്‌കർ കശ്മീരിൽ ഭീകരാക്രമണം നടത്തിയത് കൊണ്ടാണത്രേ! BJP

37 mins ago

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കെ സുരേന്ദ്രനെ കണ്ട് സജി മഞ്ഞക്കടമ്പിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ്…

1 hour ago