Kerala

നവരാത്രി ഘോഷയാത്രയുടെ രണ്ടാം ദിവസത്തെ പ്രയാണം കുഴിത്തുറയിൽ നിന്നും ആരംഭിച്ചു ; സംസ്ഥാന അതിർത്തിയിൽ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സ്വീകരിക്കും; എഴുന്നള്ളത്തിന്റെ പുണ്യനിമിഷങ്ങൾ തത്സമയം ലോകമെമ്പാടുമുള്ള ഭക്തരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തിരുവനന്തപുരം : നവരാത്രി ഘോഷയാത്രയുടെ രണ്ടാം ദിവസത്തെ പ്രയാണം കുഴിത്തുറയിൽ നിന്നും ആരംഭിച്ചു. പത്മനാഭപുരത്തു നിന്ന് പുറപ്പെടുന്ന നവരാത്രി വിഗ്രഹങ്ങളെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. കൂടാതെ, നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തിൽ ഇന്ന് ഇറക്കിപ്പൂജ ഉണ്ടായിരിക്കും.

നാളെ ഉച്ചയ്ക്ക് നേമത്ത് ഘോഷയാത്രയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. 3 ദിവസത്തെ യാത്രയ്ക്ക് ശേഷം നാളെ വൈകുന്നേരം ഘോഷയാത്ര തലസ്ഥാന നഗരിയിലെത്തും. നാളെ വൈകുന്നേരം കരമന നിന്നും എഴുന്നള്ളത്ത് ശ്രീ പത്മനാഭസ്വാമി സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും. സരസ്വതി ദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതി ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 24 വരെ നീളുന്ന നവരാത്രി ഉത്സവ ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീതോത്സവം അരങ്ങേറും. 26 ന് തിരിച്ചെഴുന്നെള്ളിത്തും ആരംഭിക്കും.

പത്മനാഭപുരത്ത് നിന്നും അനന്തപുരിയിലേക്കെത്തുന്ന ഈ വിഗ്രഹ ഘോഷയാത്രയുടെ ഭക്തിനിർഭരമായ മുഴുനീള തത്സമയ കാഴ്ചകൾ ലോകമെമ്പാടുമുള്ള ഭക്ത ജനങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ ഇന്ന് രാവിലെ 08 മണി മുതൽ വീക്ഷിക്കാവുന്നതാണ്.

തത്സമയ കാഴ്ചകൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്
http://bit.ly/3ZsU9qm

anaswara baburaj

Recent Posts

പഞ്ച പാണ്ഡവ സംഗമത്തോടെ ഇന്ന് പാമ്പണയപ്പന്റെ തിരുസന്നിധി ഉണരും I MAHAVISHNU SATHRAM

നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം ! THIRUVANVANDOOR

2 hours ago

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

3 hours ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

3 hours ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

4 hours ago