kannada actor Darshan
ബംഗളൂരു: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കന്നട നടൻ ദർശന് നേരെ കടുത്ത പ്രതിഷേധമുയരുന്നു. ദർശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാണികളിൽ ഒരാൾ നടന് നേരെ ചെരിപ്പെറിഞ്ഞു.
പുതിയ സിനിമയുടെ ഗാനം റിലീസിനെത്തിയ വേളയിൽ ഹൊസപ്പേട്ടയിൽവെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിലാണ് നടൻ വിവാദ പരാമർശം നടത്തിയത്. ‘ഭാഗ്യദേവത എല്ലായ്‌പ്പോഴും വാതിലിൽ മുട്ടണമെന്നില്ല. അവൾ മുട്ടുമ്പോൾ അവളെ ബലമായി കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്‌ക്കണം. തുടർന്ന് നഗ്നയാക്കണെമെന്നും അവൾക്ക് വസ്ത്രങ്ങൾ നൽകിയാൽ അവൾ പുറത്തുപോകും’ എന്നായിരുന്നു ദർശന്റെ പരാമർശം.
ദർശന്റെ പരാമർശം കടുത്ത സ്ത്രീവിരുദ്ധതയാണ് വെളിവാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തുവന്നത്. സംഭവത്തെ തുടർന്ന് പല വാർത്താ ചാനലുകളും ദർശന്റെ സിനിമയുടെ പ്രമോഷൻ പരിപാടികൾ ബഹിഷ്‌കരിച്ചിരുന്നു. സാമൂഹ്യമാദ്ധ്യമങ്ങൾ വഴി നിരവധി പേരാണ് താരം മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…