Kerala

തലസ്ഥാന നിവാസികളുടെ നിരന്തര അഭ്യർത്ഥന; തത്വമയി ഒരുക്കുന്ന ‘ദി കേരളാ സ്റ്റോറി’ പ്രത്യേക സൗജന്യ പ്രദർശന പരമ്പര പത്മനാഭന്റെ മണ്ണിലേക്ക് മടങ്ങിയെത്തുന്നു; അടുത്ത പ്രദർശനം വരുന്ന ബുധനാഴ്ച; രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

പന്തളം : മത മൗലികവാദ സംഘടനകൾ പ്രദർശന വിലക്ക് പ്രഖ്യാപിച്ച ദി കേരളാ സ്റ്റോറിക്ക് പിന്തുണ പ്രഖ്യാപിച്ച് ക്ഷണിക്കപ്പെട്ട സദസ്സിനും പൊതുജനങ്ങൾക്കുമായി തത്വമയി കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന സൗജന്യ പ്രദർശന പരമ്പര , പത്തനംത്തിട്ട ജില്ലയിലെ വൻ വിജയമായ 2 പ്രദർശനങ്ങൾക്ക് ശേഷം തലസ്ഥാന നിവാസികളുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം തിരുവനന്തപുരം ജില്ലയിൽ വീണ്ടും സംഘടിപ്പിക്കപ്പെടുന്നു. ഈ മാസം 14 ബുധനാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലക്‌സ്‌ തിയേറ്ററിലാണ് പ്രത്യേക സൗജന്യ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശന പരമ്പരയിലെ അഞ്ചാമത് പ്രദർശനമാണിത്. നേരത്തെ പന്തളം ത്രിലോക് സിനിമാസിൽ രണ്ടു തവണയും തിരുവനന്തപുരം ഏരീസ് പ്ലക്‌സ്‌ തിയേറ്ററിൽ രണ്ടു തവണയും നിറഞ്ഞ സദസിൽ ചിത്രത്തിൻറെ പ്രദർശനം നടന്നിരുന്നു. സൗജന്യ പ്രവേശനത്തിന് 8086868986 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

കേരളത്തിൽ നിന്നും ലവ് ജിഹാദിന്റെ കെണിയിൽപ്പെട്ട് ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി. ചിത്രത്തിനെതിരെ ഇസ്ലാമിക സംഘടനകളും ഇടത് സംഘനടകളും രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. എങ്കിലും തീയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തി പ്രദർശനം തടയാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് തത്വമയി ചിത്രത്തിന്റെ പ്രത്യേക പ്രദർശന പരമ്പര ഒരുക്കുന്നത്.

നേരത്തെ രാമസിംഹൻ സംവിധാനം ചെയ്ത മലബാർ ഹിന്ദു വംശഹത്യയുടെ കഥപറയുന്ന പുഴ മുതൽ പുഴവരെ, കശ്മീരി പണ്ഡിറ്റുകളുടെ സഹനത്തിന്റെയും ചരിത്രം പുറത്തു കൊണ്ടുവന്ന വിവേക് അഗ്നിഹോത്രി ചിത്രമായ കശ്മീർ ഫയൽസിന്റെയും പ്രത്യേക പ്രദർശനം സമാനമായ രീതിയിൽ തത്വമയി ഒരുക്കിയിരുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രി നേരിട്ട് തത്വമയിയുടെ ഈ ഉദ്യമത്തെ പ്രത്യേകം പ്രശംസിച്ചിരുന്നു.

Anandhu Ajitha

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

3 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

4 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

4 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

4 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

5 hours ago