Kerala

എരുമേലിയിൽ കുളിച്ചു തൊഴുതതിനു ശേഷം കുറി തൊടണമെങ്കിൽ അയ്യപ്പഭക്തർ 10 രൂപ നൽകണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി കേരള ക്ഷേത്രസംരക്ഷണ സമിതി ;ഹിന്ദുക്കളോടുള്ള സർക്കാരിന്റെ നീതികേട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി

ശബരിമല അയ്യപ്പ ദർശനത്തിനുപോകുന്ന ഭക്തർ ഇനിമുതൽ എരുമേലിയിൽ കുളിച്ചു തൊഴുതതിനു ശേഷം കുറി തൊടണമെങ്കിൽ 10 രൂപ ദേവസ്വം ബോർഡിന് നൽകണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിചിത്ര തീരുമാനത്തിൽ പ്രതിഷേധവുമായി കേരള ക്ഷേത്രസംരക്ഷണ സമിതി.സംസ്ഥാന സർക്കാർ ഈ നീതി കേട് അവസാനിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചും സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻറെയും അനീതി ഇല്ലാതാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാവുമെന്നും വ്യക്തമാക്കിക്കൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീ.ജി.കെ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. കെ. എസ്. നാരായണൻ വിശദീകരണം നൽകി. സംസ്ഥാന സമിതിഅംഗം എ.പി.ഭരത്‌കുമാർ അവതരിപ്പിച്ച പ്രമേയം യോഗം ഏകണ്ഠമായി പാസ്സാക്കി.

“കേരള സർക്കാരിൻ്റെ പിണിയാളുകളായ ദേവസ്വം ബോർഡിൻ്റെ ഈ തീരുമാനം ഹിന്ദുക്കളോട് കാണിക്കുന്ന ഏറ്റവും ഹീനമായ കാട്ടുനീതിയാണ്. നാളെ ഇത് കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം നടപ്പിലാക്കിയെന്നിരിക്കാം. ക്ഷേത്രത്തിൽ പോയി തൊഴുതുകഴിഞ്ഞാൽ തീർത്ഥജലവും, പൂജിച്ച പുഷ്‌പവും, ചന്ദനമോ, കുങ്കുമമോ, ഭസ്‌മമോ ഭക്തന് നൽകുന്ന രീതി പാരമ്പരാഗ തമായി പിന്തുടർന്നുപോരുന്ന ഒരു താന്ത്രിക ചടങ്ങാണ്. ഭക്തൻ കാണിക്കയർപ്പിക്കുകയോ വഴിപാട് കഴിക്കുകയോ ചെയ്‌താലും ഇല്ലെങ്കിലും ഇത് പൂജാരി ലോകത്തുള്ള സകല ക്ഷേത്രങ്ങളിലും ചെയ്തുപോന്നിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ ആചാരങ്ങളിലെ അവസാന വാക്ക് തന്ത്രിയാണ് പറയേണ്ടതെന്ന് ദേവസ്വം മന്ത്രി വാസവൻ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നല്ലോ. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അത് പാലിച്ചിട്ടുണ്ടോയെന്നറിയാൻ ഭക്തജനങ്ങ ൾക്കും അവകാശമുണ്ട്.

ശബരിമല തകർക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തകാലത്തായി അനുവർത്തിച്ചു വരുന്ന നയങ്ങൾ ഹിന്ദുക്കളെ കൊള്ളയടിക്കാനുള്ള തന്ത്രമായി പരിണമിക്കുന്നത് നാം ദുഃഖത്തോടെ കാണുന്നു. യുവതീ ദർശനത്തിൻ്റെ കോലാഹലങ്ങൾ അന്തരീക്ഷത്തെ മലിനപ്പെടുത്തിയതിനു പിന്നാലെയാണ് തിരക്ക് നിയന്ത്രിക്കാനെന്ന മറവിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചത്. ആന്ധ്രയിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നും, കർണാടകയിൽ നിന്നും, ദില്ലിയിൽ നിന്നുപോലും എത്തിയ അയ്യപ്പഭക്തരിൽ പലരും മണിക്കൂറുകളോളം ക്യൂ നിന്നിട്ടുപോലും ദർശനം ലഭിക്കാതെ നിരാശരായി മടങ്ങിപ്പോകേണ്ടിവന്ന സാഹചര്യം ഇതുമൂലം ഉണ്ടാക്കി.ശബരിമല ഭക്തർക്ക് ബസ് ചാർജിൽ വരുത്തിയ വമ്പിച്ച വർദ്ധനവിനെതിരെയുള്ള പ്രതിഷേധവും വനരോദനമായി അവശേഷിക്കുന്നു. വർദ്ധനവിന് ഉത്തരവാദികൾ തങ്ങളല്ലെന്നും സർക്കാരാണ് ചാർജ്ജ് നിശ്ചയിക്കുന്നതെന്നുമുള്ള കെഎസ്ആർടിസിയുടെ വെളിപ്പെടുത്തൽ സർക്കാർ നയത്തിൻ്റെ ദുരുദ്ദേശത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അതിനിടയിലാണ് ചാലക്കയത്തു നിന്നും പമ്പയിലേക്കുള്ള ബസ്സുകളുടെ നിയന്ത്രണം വന്നതും, ബസ്സുകൾ കുറെ എണ്ണം കുറച്ചും, ബാക്കിയുള്ളവയ്ക്കു സമയക്ലിപ്ത‌തയില്ലാതാക്കിയും, വൃദ്ധജനങ്ങൾക്കും കുട്ടികൾക്കും പെരുവഴിയിൽ കിടക്കേണ്ടിവന്നതും, മറ്റു സംസ്ഥാനങ്ങ ളിൽ നിന്നുപോലും വന്ന ഭക്തജനങ്ങൾ നിരാശരായി ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നതും, ആവശ്യത്തിനനുസരിച്ചുള്ള ബസ് സർവീസ് സൗജന്യമായി നടത്തിക്കൊടുക്കാൻ തയ്യാറാണെന്ന വി ശ്വഹിന്ദു പരിഷത്തിൻ്റെ അപേക്ഷയും നിരാകരിക്കപ്പെട്ടു. യാതൊരു കുറ്റബോധവുമില്ലാതെ ദേവസ്വം ബോർഡ് അധികൃതരും സംസ്ഥാന ഭരണാധികാരികളും തങ്ങളുടെ ജൂഗുപ്‌സാവഹമായ താല്‌പര്യങ്ങളുടെ സഫലത രുചിച്ചു മനസ്സുകൊണ്ട് ചിരിക്കയാവണം.

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ശബരിമല അയ്യപ്പ ക്ഷേത്രം ദേശീയ – അന്തർദ്ദേശീയ ശ്രദ്ധയുള്ള ഒരു ഹൈന്ദവ ക്ഷേത്രമാണ്. കാലാകാലങ്ങളിൽ രാഷ്ട്രീയ കണ്ണുകളോടെ അതൊരു മതേതര സ്ഥാപന മാക്കി തീർക്കാനുള്ള ശ്രമങ്ങളും നടന്നുവന്നിരുന്നു. അതിൻ്റെ ഭാഗമാണ് എരുമേലി പള്ളിയും ശബരി മലയിൽ വാവർ മസ്‌ജിദും. വനംകൊള്ള ലക്ഷ്യമാക്കിയും ശബരിമല തീർത്ഥടനം വഴിതിരിച്ചു വിടാനും ശബരിമല ശ്രീ അയ്യപ്പൻ്റെ പൂങ്കാവനത്തിലെ മഹാദേവ ക്ഷേത്രത്തിൽ കുരിശു സ്ഥാപിച്ചു അത് സെന്റ് തോമസ് സ്ഥാപിച്ച കുരിശാണെന്ന് വരുത്തിതീർത്ത് പള്ളിയാക്കാനുള്ള ശ്രമം നടന്നത്, ഹിന്ദു സമൂഹം സന്യാസി ശ്രേഷ്‌ഠരുടെ നേത്യത്വത്തിൽ ത്യാഗോജ്ജ്വലമായ സമരം ചെയ്‌തു ചെറുത്തു തോൽ പ്പിച്ചതും, ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.

സർക്കാർ സഹായത്തോടെ അർഹിക്കാത്ത ഭൂമി പതിച്ചുവാങ്ങി പുങ്കാവനത്തിനു പുറത്ത് ആങ്ങാമുഴിയിൽ പള്ളി പണിതു ശബരിമല അയ്യപ്പന്മാരെ അങ്ങോട്ടാകർഷിക്കുന്ന തന്ത്രങ്ങളും നടന്ന് വരുന്നു. എല്ലാംകൊണ്ടും ശബരിമല തീർത്ഥടനം തകർക്കാ നുള്ള നിഗൂഢ പദ്ധതി അണിയറയിൽ സജീവമാണ്. അതിനു ഒത്താശ ചെയ്‌തുകൊടുക്കുന്ന നയമാണ് എക്കാലത്തും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതും. ഇതെല്ലാം ഹിന്ദുക്കൾക്ക് സഹിക്കാൻ കഴിയുന്നതിനേക്കാൾ ഏറെയാണ്. ഇതര മതസ്ഥർ മനസ്സിൽ കാണുന്ന ആഗ്രഹങ്ങൾ പോലും നടപ്പിലാക്കികൊടുക്കുവാൻ മത്സരിക്കുന്ന മതേതര സർക്കാരിന് ഹിന്ദുക്കളോടുള്ള ഈ ചിറ്റമ്മനയം പകൽ പോലെ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഈ നീതികേട് അവസാനിപ്പിക്കണം.’ – കേരള ക്ഷേത്രസംരക്ഷണ സമിതി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

10 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

10 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

10 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

11 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

11 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

12 hours ago