The KSRTC management said that the strike announced by the TDF will be strongly fought from the first day
തിരുവനന്തപുരം:ടിഡിഎഫ് ഒന്നാം തീയതി മുതൽ പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്നു൦ മാനേജ്മെന്റ് അറിയിച്ചു. അന്ന് യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഒക്ടോബർ 5 ന് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം. എന്നാൽ, സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റെ് മുന്നറിയിപ്പ് നൽകി.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…