The landing spot of Chandrayaan 3 will be known as 'Shiva Shakti' and the landing spot of Chandrayaan 2 as 'Thiranga Point'; The history-making day is now 'National Space Day'; Prime Minister
ബെംഗളൂരു: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനം ഇനി മുതൽ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ-2 എത്തിയ ഇടം ‘തിരംഗ പോയിന്റ്’ എന്നും അറിയപ്പെടും. ചരിത്രം കുറിച്ച സുദിനമായ ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. മറ്റാരും എത്താത്ത ഇടത്താണ് നമ്മൾ. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കണ്ണുനിറഞ്ഞ് ശബ്ദമിടറിയാണ് സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ ശ്രമങ്ങളെ താൻ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തെ എല്ലാ ജനങ്ങളുടെയും അഭിമാനമായി ഇസ്രോ ശാസ്ത്രജ്ഞർ മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ശിവശക്തി’ പോയിന്റ് വരും തലമുറകളെ ജനങ്ങളുടെ ക്ഷേമത്തിനായി ശാസ്ത്രം ഉപയോഗിക്കാൻ പ്രചോദിപ്പിക്കും. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ പരമമായ പ്രതിബദ്ധതയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…