Sunday, April 28, 2024
spot_img

ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്‌ഥാനം ‘ശിവശക്തി’ എന്നറിയപ്പെടും, ചന്ദ്രയാൻ 2 എത്തിയ ഇടം ‘തിരംഗ പോയിന്റ്’ എന്നും; ചരിത്രം കുറിച്ച സുദിനം ഇനി ‘ദേശീയ ബഹിരാകാശ ദിനം’; പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനം ഇനി മുതൽ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ-2 എത്തിയ ഇടം ‘തിരംഗ പോയിന്റ്’ എന്നും അറിയപ്പെടും. ചരിത്രം കുറിച്ച സുദിനമായ ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. മറ്റാരും എത്താത്ത ഇടത്താണ് നമ്മൾ. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കണ്ണുനിറഞ്ഞ് ശബ്ദമിടറിയാണ് സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ ശ്രമങ്ങളെ താൻ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തെ എല്ലാ ജനങ്ങളുടെയും അഭിമാനമായി ഇസ്രോ ശാസ്ത്രജ്ഞർ മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ശിവശക്തി’ പോയിന്റ് വരും തലമുറകളെ ജനങ്ങളുടെ ക്ഷേമത്തിനായി ശാസ്ത്രം ഉപയോഗിക്കാൻ പ്രചോദിപ്പിക്കും. ജനങ്ങളുടെ ക്ഷേമമാണ് ഞങ്ങളുടെ പരമമായ പ്രതിബദ്ധതയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles