BIGBOSS5

ഇങ്ങനൊരു മോനില്ലെന്ന് അമ്മ;ഒരു കാലത്തും ഗുണം പിടിക്കില്ലെന്ന് അച്ഛൻ;വീട്ടിൽ നിന്നും അടിച്ചിറക്കി ഭാര്യ;ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥി അഖിൽ മാരാരുടെ ജീവിത കഥ

ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകർക്ക് ആവേശഭരിതമായി മാറുകയാണ് ബിഗ്ബോസ് മലയാളം സീസൺ ഫൈവ്. ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റനാണ് അഖിൽ മാരാർ. ഇപ്പോൾ അഖിൽ മാരാർ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ വന്നപ്പോൾ ഭാര്യയെയും മക്കളെയും ഭാര്യയുടെ വീട്ടുകാർ ചിലവിനു കൊടുത്ത അവസ്ഥ വന്നിട്ടുണ്ടെന്ന് അഖിൽ മാരാർ പറയുന്നു. രാഷ്ട്രീയം ഞാൻ ഉപേക്ഷിച്ചതോടെ സമൂഹത്തിന് എന്റെ ആവശ്യം ഇല്ലാതെയായി. അഹങ്കാരിയും ആരും പറഞ്ഞാൽ കേൾക്കാത്തവനും നിഷേധിയുമായ ഞാൻ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹമാണ് തനിക്ക് ചുറ്റുമുണ്ടായിരുന്നതെന്നും അഖിൽ മാരാർ പറയുന്നു. ഇങ്ങനൊരു മോൻ ജനിച്ചിട്ടില്ലെന്ന് കരുതിക്കൊള്ളാം എന്ന് മുഖത്തു നോക്കി അമ്മ പറഞ്ഞു. ഒരു കാലത്തും നീ ഗുണം പിടിക്കില്ലെന്ന് അച്ഛനും ശപിച്ചു. ഇവിടെ നിന്ന് എവിടെയെങ്കിലും അങ്ങ് ഇറങ്ങി പോയി തരാമോയെന്ന് ഭാര്യയും പറഞ്ഞുവെന്ന് അഖിൽ മാരാർ പറയുന്നു.

എത്രയൊക്കെ ശപിച്ചാലും മക്കളെ തള്ളി പറയാൻ ഒരു അമ്മയ്ക്കും അച്ഛനും കഴിയില്ല. അങ്ങനെ വീട്ടിൽ തിരികെയെത്തുകയും ചെയ്തു. എന്നാൽ അനിയനും കുടുംബവും അവിടെ താമസിക്കുന്നത് കൊണ്ട് വീടിന് പുറത്തെ ബാത്റൂമിനോട് ചേർന്ന് ഒരു ഷെഡ് അടിച്ചു അതിൽ താമസം തുടങ്ങി. 6 മാസം ഈ ഷെഡിൽ ആയിരുന്നു താമസമെന്നും അവിടെ നിന്നുമാണ് ഞാൻ എന്റെ ജീവിതം തിരിച്ചു പിടിച്ചതെന്നും അഖിൽ മാരാർ പറയുന്നു.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago