The lighting of the lamp of the documentary film that comprehensively describes the Sabarimala temple, faith and history is taking place today. The film is being produced by Thatttavamayi and Retrack under the banner of Haribol Productions! The ceremony with prominent figures will be held in Pandalam today.
ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയിയും റീട്രാക്കും ചേർന്നൊരുക്കുന്ന പതിനെട്ടിനപ്പുറം എന്ന ഡോക്യൂമെന്ററി ചിത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇന്ന് തിരിതെളിയും. ശബരിമല ക്ഷേത്രത്തെയും വിശ്വാസത്തേയും ചരിത്രത്തെയും സമഗ്രമായി പ്രതിപാദിക്കുന്ന ഡോക്യൂമെന്ററിയാണ് പതിനെട്ടിനപ്പുറം. ഇന്ന് രാവിലെ 10 മണിക്ക് പന്തളം വലിയകോയിയ്ക്കൽ രാജശേഖര മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ആചാര്യ ശ്രീ എം ആർ രാജേഷ് അനുഗ്രഹ പ്രഭാഷണം നടത്തും. എച് ആർ ഡി എസ് വൈസ് പ്രസിഡന്റ് കെ ജി വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രവാചകനും ഭാരതീയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകുമായ ജെ നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തും.
തത്ത്വമയി ചീഫ് എഡിറ്ററും എം ഡിയുമായ രാജേഷ് പിള്ള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ആർട്ട് ഓഫ് ലിവിംഗ് നാഷണൽ ഡയറക്ടർ ജയചന്ദ്രൻ, പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ മുരളീധരൻ തഴക്കര തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തത്ത്വമയി ഓപ്പറേഷൻസ് ഹെഡ് സനോജ് നായർ ചടങ്ങിൽ പ്രോജെക്ട് വിശദീകരിക്കും
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…