India

മഹാരാഷ്ട്രയിൽ നട്ടെല്ലൊടിഞ്ഞ് മഹാ വികസ് അഖാഡിയ സഖ്യം!പോയ പോക്കിൽ അജിത്ത് പവാർ മറുചേരിയിലെത്തിച്ചത് അമ്മാവന്റെ വലിയ വിശ്വസ്തനെയും; ഇനി എടുക്കാത്ത നോട്ടായി ശരദ് പവാർ

മുംബൈ : മഹാരാഷ്ട്രയില്‍ അജിത്ത് പവാർഅപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ മുന്നണിയിലെത്തിച്ചതോടെ നട്ടെല്ലൊടിഞ്ഞ അവസ്ഥയിലാണ് മഹാ വികസ് അഖാഡിയ സഖ്യം. പോയ പോക്കിൽ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വലിയ വിശ്വസ്തനും പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമായ പ്രഫുല്‍ പട്ടേലിനെയും അജിത്ത് പവാർ മറുചേരിയില്‍ എത്തിച്ചു.

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൂടെ എത്തിയ 9 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ 53 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. ഇതില്‍ 30 എംഎല്‍എമാരുടെ പിന്തുണ അജിതിനുണ്ടെന്നാണ് വിവരം. 36 എംഎല്‍എമാരുടെ പിന്തുണയാണ് അയോഗ്യരാകാതിരിക്കുവാന്‍ വേണ്ടത്.

അജിത് പവാറിന്റെ വരവോടെ മഹാരാഷ്ട്രയില്‍ എന്‍ഡിയെയുടെ ശക്തി വര്‍ധിച്ചു. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. അജിത്തിന്റെ വരവോടെ പൊതുതെരഞ്ഞെടുപ്പില്‍ വമ്പൻ മുന്നേറ്റം എന്‍ഡിഎയ്ക്ക് നടത്താൻ സാധിക്കും. മഹാരാഷ്ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാരിനെയാകും കാണാനാകുക എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ വ്യക്തമാക്കിയിരുന്നു.

Anandhu Ajitha

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

2 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

2 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

3 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

3 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

3 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

4 hours ago