Kerala

മഹാരാഷ്ട്രയ്ക്കു പിന്നാലെ കേരളത്തിലും എന്‍സിപി എൻഡിഎ മുന്നണിലെത്തുമെന്ന് കരുതുന്നതായി കെ സുരേന്ദ്രന്‍; എന്‍ഡിഎ വിട്ട് പോയവരെ മടക്കികൊണ്ടു വരും!

കൊച്ചി : മഹാരാഷ്ട്രയ്ക്കു പിന്നാലെ കേരളത്തിലും എന്‍സിപി എന്‍ഡിഎയ്ക്കൊപ്പം എത്തുമെന്നാണ് കരുതുന്നതെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ എന്‍സിപിയെ പിളര്‍ത്തി അജിത് പവാർ എന്‍ഡിഎ മുന്നണിയിലെത്തിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തില്‍ എന്‍സിപി ചെറിയ പാര്‍ട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷിയാണ്. അതെല്ലാം തകര്‍ത്തുവെന്നാണ് അവര്‍ തന്നെ പറയുന്നത്. എന്‍ ഡി എയില്‍ നിന്ന് വിട്ട് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്തെ കുടുംബങ്ങളിലെ അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങള്‍ അടക്കമുളള വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയതിനെയും സുരേന്ദ്രന്‍ ചോദ്യം ചെയ്തു.ഇത് വിവര കച്ചവടമാണെന്നും അദ്ദേഹം പറഞ്ഞു.

“സ്പ്രിംഗ്‌ളറിലൂടെ പൗരന്‍മാരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചെങ്കില്‍ ഇപ്പോള്‍ വളഞ്ഞവഴിയിലൂടെ പൂര്‍ണവിവരങ്ങളും വില്‍പനയ്ക്കു വയ്ക്കുകയാണ്. ഊരാളുങ്കല്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അവരുടെ പോര്‍ട്ടലിലാണ് സൂക്ഷിച്ചത്. പഞ്ചായത്ത് സോഫ്റ്റ് വെയറിലേക്ക് ഇത് നല്‍കിയിട്ടില്ലെന്നത് കച്ചവടത്തിന്റെ സാധ്യത തുറന്നിടുന്നുകയാണ്” – സുരേന്ദ്രന്‍ പറഞ്ഞു

Anandhu Ajitha

Recent Posts

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ ! സ്വന്തം കീശയിലാക്കിയത് 28 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ്…

17 seconds ago

ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് നീട്ടി നൽകണം;സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാൾ

ദില്ലി : ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ. കാലാവധി ഏഴ് ദിവസത്തേക്ക്…

25 mins ago

‘രാഹുലിന്റെ റാലികൾ പോലെ രാഷ്‌ട്രീയ ജീവിതവും തകർച്ചയിലാണ്; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വെറും നുണകൾ മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാം’: അനുരാഗ് ഠാക്കൂർ

ഷിംല: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ…

1 hour ago

ബാര്‍ കോഴ ആരോപണം; ഇന്ന് മുതൽ ക്രൈംബ്രാഞ്ച് അന്വേഷണം; ശബ്ദരേഖ ഗ്രൂപ്പിലിട്ട അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മുതൽ അന്വേഷണം തുടങ്ങും. ഇടുക്കിയിൽ ഇന്നെത്തുന്ന അന്വേഷണ സംഘം കോഴ ആവശ്യപ്പെട്ടുള്ള…

2 hours ago

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത! റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

കൊൽക്കത്ത: റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ…

3 hours ago