Kerala

കീർത്തി സുരേഷുമായി ബന്ധപ്പെട്ടുയരുന്ന വിവാഹ വാർത്തകൾ അടിസ്ഥാന രഹിതം ! വിവാഹസമയമാകുമ്പോൾ തങ്ങൾ തന്നെ അറിയിക്കും – പ്രതികരണവുമായി പിതാവും നിർമ്മാതാവുമായ ജി. സുരേഷ്‌കുമാർ

തിരുവനന്തപുരം : പ്രശസ്ത തെന്നിന്ത്യൻ നായികയും നിർമ്മാതാവ് ജി. സുരേഷ്‌കുമാറിന്റെയും അഭിനേത്രി മേനകാ സുരേഷിന്റെയും മകളായ കീർത്തി സുരേഷുമായി ബന്ധപ്പെട്ടുയരുന്ന വിവാഹ വാർത്തകളിൽ പ്രതികരണവുമായി പിതാവ് ജി. സുരേഷ്‌കുമാർ രംഗത്ത് വന്നു. പ്രചരിക്കുന്ന വാർത്തകൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

“എന്റെ മകൾ കീർത്തി സുരേഷിനെക്കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്നുണ്ട്.ഫർഹാൻ എന്ന യുവാവുമായി ഡേറ്റിങ്ങിൽ ആണെന്നുംവിവാഹം കഴിക്കാൻ പോവുകയാണെന്നും കല്യാണം കഴിച്ചെന്നുമൊക്കെയാണ് പ്രചരിക്കുന്ന വാർത്തകൾ. ഇത് തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണ്.

കീർത്തിയുടെ സുഹൃത്താണ് ഫർഹാൻ. ഫർഹാന്റെ പിറന്നാളിന് കീർത്തി പിറന്നാളാശംസകൾ ആശംസിച്ചതുമായി ബന്ധപ്പെട്ട് തമിഴ് ഓൺലൈൻ മാഗസിൻ വാർത്ത കൊടുത്തതും പിന്നീട് വ്യാപകമായി പ്രചരിച്ചതും ഇതിനുശേഷം നിരവധി ആളുകൾ എന്നെ വിളിച്ചു കൊണ്ടിരിക്കുകയാണ്.

മര്യാദയ്ക്ക് ജീവിക്കുന്നവരുടെ മനസ്സമാധാനം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് തികച്ചും അടിസ്ഥാനരഹിതമായ വാർത്തയാണ്. കീർത്തനയുടെ വിവാഹം നിശ്ചയിക്കുമ്പോൾ ആദ്യം അത് അനൗൺസ് ചെയ്യുന്നത് ഞാനായിരിക്കും സമയമാകുമ്പോൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയോ അല്ലാതെയോ അറിയിക്കും.

ദയവായി ഇത്തരം വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്.ഞങ്ങൾ ദുബായിൽ ഒക്കെ പോകുമ്പോൾ ഷോപ്പിങ്ങിന് ഫർഹാനും കൂടെ വരാറുണ്ട്. ഇപ്പോൾ വരുന്ന വ്യാജവാർത്തകളിൽ അവനും വിഷമമുണ്ട്. അവനും ജീവിതമുണ്ട് അവന്റെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. ആദ്യം അവഗണിച്ചെങ്കിലും ഒത്തിരി ആളുകൾ ചോദിക്കുന്നതിനാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. ഇപ്പോൾ പ്രതികരിക്കുന്ന വ്യാജവാർത്തകൾ ആരും വിശ്വസിക്കരുത്” അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

Anandhu Ajitha

Recent Posts

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് 58 ലക്ഷം കള്ളവോട്ടുകൾ ! മമതയെ കാത്തിരിക്കുന്നത് പടുകൂറ്റൻ തോൽവി

തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…

4 minutes ago

ബർമുഡ ട്രയാംഗിളിന് താഴെ ഭീമൻ ഘടന !! അമ്പരന്ന് ശാസ്ത്രജ്ഞർ !!

ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…

13 minutes ago

കാൽകുലസിൻ്റെ ഉദ്ഭവം കേരളത്തിലോ? മലയാളികൾ മറന്നു പോയ ഒരു ഗണിത ശാസ്ത്ര പ്രതിഭ | SHUBHADINAM

ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…

19 minutes ago

90 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റ് !! നിലംപൊത്തി ബ്രസീലിലെ “സ്റ്റാച്യൂ ഓഫ് ലിബർട്ടി”

പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…

24 minutes ago

ഒക്ടോബർ 7 ആക്രമണത്തെയും ബോണ്ടി ബീച്ച് ആക്രമണത്തെയും അതിജീവിച്ച വ്യക്തി

മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…

34 minutes ago

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

12 hours ago