തിരുവനന്തപുരം: ആർ എസ്സ് എസ്സ് സർക്കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും എ ഡി ജി പി എം ആർ അജിത്കുമാറും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയെ പർവ്വതീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പൊളിയുന്നു. ഇന്നലെ ആർ എസ്സ് എസ്സ് പ്രചാരക് എ ജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ എ ഡി ജി പി സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ മൊഴിയും പുറത്ത്. പി വി അൻവറിന്റെ പരാതിയെ തുടർന്നുള്ള മൊഴിയെടുപ്പിനായി 11 ചോദ്യങ്ങളാണ് തയ്യാറാക്കിയിരുന്നത് ഇതിൽ പതിനൊന്നാമത്തെ വിഷയമായിരുന്നു ആർ എസ്സ് എസ്സ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളെ കാണാറുണ്ടെന്നും അത് തൻറെ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്നുമാണ് എ ഡി ജി പി നൽകിയ മൊഴി സർക്കാര്യവാഹ്‌നെയും റാം മാധവിനെയും കണ്ടത് ഇതിന്റെ ഭാഗമായിട്ടാണ്. കൂടിക്കാഴ്ച നീണ്ടത് അഞ്ചു മിനിറ്റ് മാത്രമാണ് പരിചയപ്പെടൽ മാത്രമാണ് നടന്നത്. രണ്ട് കൂടിക്കാഴ്ചയും നടന്നത് തന്റെ തന്നെ താൽപ്പര്യപ്രകാരമാണെന്നുമാണ് എ ഡി ജി പി യുടെ മൊഴി.
തന്റെ സുഹൃത്ത് എ ജയകുമാറുമൊത്താണ് തൃശ്ശൂരിൽ ഹൊസബാളെയെ കാണാൻ പോയത്. റിട്ടയേർഡ് എസ് പി ഉണ്ണി രാജനും ഈ കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു. ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് റാം മാധവിനെ കണ്ടത്. റാവിസ് ഹോട്ടൽ വൈസ് പ്രസിഡന്റ് ആശിഷ് കുമാറുമൊത്താണ് ലീലാ പാലസിൽ റാം മാധവിനെ കണ്ടതെന്നും എ ഡി ജി പി മൊഴി നൽകിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചകളെയാണ് മുഖ്യമന്ത്രിക്ക് വേണ്ടി ആർ എസ്സ് എസ്സ് നേതാക്കളെ കണ്ടു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഇത് ഗൂഡാലോചനയാണ്. പിന്നിൽ സ്വർണ്ണക്കടത്ത് സംഘങ്ങളും ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉണ്ടെന്ന് എ ഡി ജി പി സൂചന നൽകിയിട്ടുണ്ട്. മൊഴി പുറത്തുവന്നതോടെ ആർ എസ്സ് എസ്സ് കൂടിക്കാഴ്ചയിൽ ദുരൂഹതയാരോപിച്ച് പർവ്വതീകരിക്കാനുള്ള ശ്രമം പൊളിയുകയാണ്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…