Cherian Philip's Critical Disclosure; "Mammootty to quit CPM ties" Party has been using Mammootty for 25 years!
കൊച്ചി: മമ്മൂട്ടി സിപിഎം ബന്ധം ഉടൻ ഉപേക്ഷിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. 25 വർഷത്തിലേറെയായി നടൻ മമ്മൂട്ടി കൈരളി ടിവി ചെയർമാനാണ് .എന്നാൽ പലപ്പോഴും പാർട്ടി ഇദ്ദേഹത്തെ അവരുടെ ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്നെന്നാണ് ഇദ്ദേഹം പറഞ്ഞത്.പാർട്ടി ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
അതേയസമയം ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരങ്ങൾ പലപ്പോഴും നഷ്ടപ്പെട്ടത് സിപിഎം ബന്ധത്തിന്റെ പേരിലാണെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ പലപ്രമുഖരും ഇപ്പോൾ സിപിഎമ്മുമായി ഇപ്പോൾ ബന്ധം മുറിക്കുന്ന അവസ്ഥയാണ് ഇതിനെല്ലാം കാരണം പാർട്ടി ഇവരോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണെന്നും മുൻ സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് അവകാശപ്പെട്ടു.
“കാല്‍ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളില്‍ സി പി എം സഹയാത്രികരായിരുന്ന പലരും പാര്‍ട്ടിയുമായി അകല്‍ച്ചയിലാണ്. പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ മിക്കവര്‍ക്കും ഭയമാണ്. എം.എല്‍.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സിപിഎം ബന്ധം അവസാനിപ്പിച്ചത് പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാന്‍ വയ്യാതെയാണ്. മുസ്ലീം ലീഗില്‍ ചേര്‍ന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും അല്‍ഫോന്‍സ് കേന്ദ്ര മന്ത്രിയുമായി.കെ ടി ജലീല്‍ അന്‍വറിന്റെ പാത പിന്തുടരുമെന്ന് തീര്‍ച്ചയാണ്. അന്‍വര്‍ ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളോടും ജലീല്‍ ആഭിമുഖ്യം പുലര്‍ത്തിയിട്ടുണ്ട്. പലഘട്ടങ്ങളായി കോണ്‍ഗ്രസില്‍ നിന്നും സി പി എം -ല്‍ ചേര്‍ന്നവരെല്ലാം മരണക്കെണിയിലാണ്. ചിലര്‍ക്ക് അപ്പ കഷണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്” ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…