Kerala

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. സർക്കുലർ പിൻവലിക്കണമെന്നായിരുന്നു ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൂടിയാലോചിച്ച് സർക്കുലറിൽ വേണ്ട പരിഷ്കരണങ്ങൾ നടത്താൻ ചർച്ചയിൽ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടെസ്റ്റ് നടത്തുമ്പോൾ ക്യാമറ വയ്ക്കണമെന്ന ഒരു നിർദേശം ഉണ്ടായിരുന്നു. ടെസ്റ്റ് നടക്കുമ്പോൾ ഡാഷിൽ ക്യാമറ ഉണ്ടാകുമെന്നും അത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനം 15 വർഷത്തിനു താഴെ പഴക്കമുള്ളവയായിരിക്കണം എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇത് 18 വർഷമായി വർധിപ്പിച്ചിട്ടുണ്ട്.

“ഒരു ദിവസം ഒരു ഓഫീസിൽ 40 ലൈസൻസ് ടെസ്റ്റുകൾ എന്നതിനു പകരം, ഒരു മോട്ടോർ വെഹിക്കിൾ ഓഫീസർ 40 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് മാറ്റം വരുത്തുമെന്നും രണ്ട് ഓഫീസർമാരുള്ള ഓഫീസുകളിൽ 80 ലൈസൻസുകൾ ഇത്തരത്തിൽ നൽകും. ഓരോ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും എത്ര ലേണേഴ്സ് ബാക്കിയുണ്ടെന്നുള്ള ലിസ്റ്റ് പരിശോധിക്കും. പെൻഡിങ് ഉള്ളയിടങ്ങളിൽ എൻഫോഴ്സ്മെന്റിൽ നിന്നും ഉദ്യോ​ഗസ്ഥരെ നിയമിച്ച് പൂർത്തിയാകാനുള്ളവ പൂർത്തീകരിക്കും. ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുമെന്ന പേടി വേണ്ടെന്നും മന്തി പറഞ്ഞു. ആറു മാസം കഴിഞ്ഞാൽ ഒരു ചെറിയ ഫീസ് ഈടാക്കി അത് ദീർഘിപ്പിക്കാൻ സാധിക്കും. രണ്ട് വശത്തും ക്ലച്ചും ബ്രേക്കുമുള്ള വണ്ടി ലോകത്തെവിടെയും ടെസ്റ്റിന് ഉപയോ​ഗിക്കാറില്ല. തത്കാലം സ്വന്തമായി ഒരു വാഹനത്തിലേക്ക് സർക്കാർ എത്തുകയോ അല്ലെങ്കിൽ വാടകയ്ക്കെടുക്കുന്ന ഒരു സംവിധാനത്തിലേക്കെത്തുകയോ ചെയ്യുന്നതുവരെ ഇപ്പോൾ ഉപയോ​ഗിക്കുന്ന വാഹനങ്ങൾ ടെസ്റ്റിന് ഉപയോ​ഗിക്കാം.

ഈ ഡാറ്റ മൂന്നുമാസംവരെ സൂക്ഷിക്കും. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനം 15 വർഷത്തിനു താഴെ പഴക്കമുള്ളവയായിരിക്കണം എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇത് 18 വർഷമായി വർധിപ്പിച്ചിട്ടുണ്ട്

ഡ്രൈവിങ് പഠനഫീസ് ഏകോപിപ്പിക്കുന്നതിന് ഒരു കമ്മീഷനെ നിയോ​​ഗിക്കുമെന്നും മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗ്യരായവർക്ക് മാത്രം ലൈസൻസ് നൽകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനോട് ഡ്രൈവിങ് സ്കൂളുകാരും യോജിച്ചു.” – കെ ബി ഗണേഷ് കുമാർ പറഞ്ഞു.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

6 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

10 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

12 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

12 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

13 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

13 hours ago