India

മോദി സർക്കാർ 9 കി.മീ ടണല്‍ 8 വർഷം കൊണ്ട് നിർമിച്ചപ്പോൾ സംസ്ഥാന സർക്കാരും പണിഞ്ഞു;17 വര്‍ഷം കൊണ്ട് 940 മീറ്റർ ദൈർഘ്യമുള്ള കുതിരാൻ തുരങ്കം!

തിരുവനന്തപുരം : ദേശീയപാത വികസനം എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണെന്നു വീമ്പിളക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉരുളയ്ക്കുപ്പേരി എന്ന പോലെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ മറുപടി. ‘ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ’യാണ് ദേശീയപാത വികസനത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകളെന്നു വി.മുരളീധരൻ പരിഹസിച്ചു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വി മുരളീധരൻ നിലപാട് വ്യക്തമാക്കിയത്.

ലേ–മണാലി ദേശീയപാതയില്‍ 9 കിലോമീറ്റര്‍ ടണല്‍ എട്ടു വർഷം കൊണ്ടാണ് പൂർത്തിയാക്കിയപ്പോൾ അതേസമയം, കേരളസർക്കാർ കുതിരാനില്‍ 940 മീറ്റർ പണിയാനെടുത്തത് 17 വര്‍ഷങ്ങളാണെന്നു വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

വി.മുരളീധരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

തൃശൂര്‍-പാലക്കാട് ദേശീയപാതയ്ക്ക് ‘ന്യൂയോര്‍ക്കിലെ റോഡിനെക്കാള്‍ നിലവാരമുണ്ടെന്ന്’ പറഞ്ഞ പ്രവാസി മലയാളിയോട് എല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കഴിവ് എന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നല്ല നമസ്കാരം! “ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു” എന്ന് തവളച്ചാര് പറഞ്ഞത് പോലെയാണ് ദേശീയപാത വികസനത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെട്ട് കേരളത്തിലെ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകള്‍..!

2005ല്‍ പ്രഖ്യാപിച്ച തൃശൂര്‍– മണ്ണുത്തി–പാലക്കാട് ദേശീയപാത പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പൂര്‍ത്തിയായത്! നഷ്ടപ്പെടുത്തിയ പതിനേഴു വര്‍ഷങ്ങള്‍ക്ക് മാറി മാറി കേരളം ഭരിച്ചവര്‍ ജനങ്ങളോട് മാപ്പുപറയുകയാണ് വേണ്ടത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണലായ അടല്‍ ടണല്‍ പൂര്‍ത്തിയാക്കിയ എൻഡിഎ സർക്കാരുകളുടെ ഇച്ഛാശക്തി രാജ്യം കണ്ടതാണ്…..

ലേ–മണാലി ദേശീയപാതയില്‍ 9 കിലോമീറ്റര്‍ ടണല്‍ 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ് എട്ടു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.

കുതിരാനില്‍ 940 മീറ്റർ പണിയാനെടുത്തത് 17 വര്‍ഷം!!!

2002ല്‍ ലേ- മണാലി പാതയിൽ ആദരണീയനായ എ.ബി വാജ്പേയ്ജി തറക്കല്ലിട്ട ടണൽ 10 വർഷത്തെ യുപിഎ ഭരണകാലത്ത് അവഗണിക്കപ്പെട്ടതായിരുന്നു….

എന്നാൽ നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തിയതോടെ ഹിമാലയന്‍ മലനിരകളില്‍ അടല്‍ ടണല്‍ തലയുയർത്തി നിൽക്കുന്നു…

കേരളം ഭരിക്കുന്ന മുന്നണികളും ദേശീയ ജനാധിപത്യ സഖ്യവും തമ്മില്‍ വികസനകാര്യത്തിലെ നിലപാടുകളുടെ അന്തരവും ഇത് വ്യക്തമാക്കുന്നു. നയവൈകല്യങ്ങളും കെടുകാര്യസ്ഥതയും മൂലം ദേശീയപാത അതോറിറ്റിയെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിട്ടുള്ളത് എല്‍ഡിഎഫും യുഡിഎഫുമാണ്.

ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുത്തു നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ് എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു കല്ലുവച്ച നുണ..

ഒന്നാമത് , ഭൂമി വിലയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത്, 75 ശതമാനവും കേന്ദ്രസര്‍ക്കാരിന്‍റേതാണ്.

രണ്ടാമത്, കര്‍ണാടകമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഭൂമിയേറ്റെടുക്കലിന്‍റെ ചെലവ് വഹിക്കുന്നുണ്ട്…

കേരളം ഇനി ഒന്നും ചെലവാക്കില്ല എന്ന് മുഖ്യമന്ത്രി ‘വ്യക്തമാക്കുകയും വേണ്ട എന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്ത സ്ഥിതിക്കെങ്കിലും ദേശീയപാതയുടെ പുറത്തുള്ള ‘തള്ള് ‘ അവസാനിപ്പിക്കണമെന്ന് കേരളത്തിലെ മന്ത്രിമാരോട് അഭ്യര്‍ഥിക്കുന്നു… !!!!!

Anandhu Ajitha

Recent Posts

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

36 minutes ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

1 hour ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

1 hour ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

2 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

2 hours ago

യുദ്ധഭൂമിയിലെ പുതിയ സമരഭടന്മാരുടെ രംഗപ്രവേശം മാർട്ടിൻ ആന്റണിയുടെ പുതിയ വെളിപ്പെടുത്തലുകൾ കാരണമോ?

പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…

3 hours ago