The most famous naga temple in the world; Naga statue made of single stone; Know the story and beliefs
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗ ക്ഷേത്രമാണ് ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രം. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിമയാണ് ഈ ക്ഷേത്രത്തിലുള്ളത്. മൈസൂർ റോഡിൽ രാമോഹള്ളിയ്ക്ക് സമീപമാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 36 ടൺ ഭാരവും 16 അടി ഉയരവുമാണ് ഈ നാഗ പ്രതിമയ്ക്കുള്ളത്.
ഇപ്പോഴുള്ള ക്ഷേത്രം സ്ഥാപിക്കുന്നതിനും മുന്നേ, അതായത് ഏകദേശം രണ്ടു നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ താമസിച്ചിരുന്ന ആളുകൾ നാഗത്തെയാണ് പൂജിച്ചിരുന്നതത്രെ. ഗൊല്ല വിഭാഗത്തിൽപെട്ട ആളുകളായിരുന്നു അവർ. ജുഞ്പ്പ ഹയിലു എന്ന് ഈ പ്രദേശം അറിയപ്പെട്ടപ്പോൾ ജുഞ്ചപ്പ എന്നായിരുന്ന അവർ നാഗദൈവത്തിനെ വിളിച്ചിരുന്നത്. ആ നാഗത്തെ അവർ തങ്ങളുടെ സംരക്ഷകനായാണ് കണ്ടിരുന്നത്.
വിചിത്രമായ നിർമ്മികൾ കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഒട്ടേറെ പ്രതിഷ്ഠകൾ ക്ഷേത്രത്തിനുള്ളിൽ കാണാം. രേണുക യെല്ലമ്മ, ആദി മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക തുടങ്ങിയവരുടെ പ്രതിഷ്ഠകൾ കൂടാതെ ചെറിയ 107 നാഗ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
പ്രധാന ക്ഷേത്രത്തെ ചുറ്റി വേറയും നാല് ക്ഷേത്രങ്ങൾ കാണാം. നരസിംഹ സ്വാമി, ശിവൻ, സിദ്ധി വിനായകൻ, നീലാംബിക എന്നിവർക്കാണ് ഈ ക്ഷേത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…