mother accidentally fell over the toddler
ലക്നൗ: ഉറക്കത്തില്‍ പിഞ്ചുകുഞ്ഞിന്റെ മേൽ അമ്മ അബദ്ധത്തിൽ മറിഞ്ഞു വീണു. പതിനെട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഗജ്റൗള പ്രദേശത്താണ് സംഭവം നടന്നത്. അച്ഛനും അമ്മയും കുഞ്ഞും ഒരേ കട്ടിലിലാണ് ഉറങ്ങാൻ കിടന്നത്.രാവിലെ കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ കുട്ടിയുടെ പിതാവായ വിശാൽ കുമാർ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് . ഭാര്യ കാജൽ ദേവി ഉറങ്ങിക്കിടന്ന കുഞ്ഞിനെ മനപൂർവ്വം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെണ് വിശാൽ കുമാർ ആരോപിച്ചു. എന്നാൽ കാജൽ ദേവി ആരോപണങ്ങൾ നിഷേധിച്ചു. അപകടമാണെന്ന് ഇവർ പറയുന്നു. ‘എപ്പോഴാണ്, എത്ര സമയമാണ് കുഞ്ഞിന് മേൽ കയറിക്കിടന്നതെന്നോ എപ്പോഴാണ് കുഞ്ഞിന്റെ ശ്വാസം നിലച്ചതെന്നോ എനിക്കറിയില്ല.’ കാജൽ ദേവി പറഞ്ഞു.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുഞ്ഞ് മരിച്ചതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. ‘എട്ട് വർഷം മുൻമ്പ് വിവാഹിതരായ ഇവർക്ക് മൂന്ന് ആൺമക്കളുണ്ട്. അതിൽ ഏറ്റവും ഇളയ കുട്ടിയാണ് മരിച്ചത്..
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…