The names of the whales in the Hema Committee report are still in the dark! T Padmanabhan with criticism
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി സാഹിത്യകാരന്‍ ടി പത്മനാഭന്‍. സര്‍ക്കാര്‍ നാലര വര്‍ഷം റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്നു. ഇരയുടെ ഒപ്പം എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ അല്ല. ധീരയായ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം ആണിത്. സാംസ്‌കാരിക മന്ത്രിയുടേത് നിഷകളങ്കമായ സത്യപ്രസ്താവനയാണ്. പുറത്തുവന്ന കടലാസ് കഷണങ്ങളില്‍ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണെന്നും ടി പത്മനാഭന്‍ പറഞ്ഞു.
ഊഹാപോഹങ്ങള്‍ക്ക് ഇടവരാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. ഊഹാപോഹങ്ങള്‍ക്ക് നാം അനുമതി നല്‍കിയാല്‍ ചിലപ്പോള്‍ നിരപരാധികളെക്കുറിച്ചും, ഇയാളും അതിലുണ്ട് എന്ന് വിചാരിക്കുന്ന സ്ഥിതിയുണ്ടാകും. അതു സംഭവിക്കരുത്. അത് സര്‍ക്കാര്‍ വിചാരിച്ചാല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. എല്ലാ കാര്‍ഡുകളും എടുത്ത് മേശപ്പുറത്തിടണം. ഒന്നുപോലും മേശയ്ക്കുള്ളില്‍ ലോക്കിട്ട് സൂക്ഷിച്ചു വെക്കരുത്. എന്നാല്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകൂ എന്നും ടി പത്മനാഭന്‍ പറഞ്ഞു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…