cultural events

കലാസാംസ്കാരിക തലസ്ഥാനാമാവാനൊരുങ്ങി രാജ്യതലസ്ഥാനം; നാലാമത് ദില്ലി പൂരം ഏപ്രിൽ 9 ന്

പൂരങ്ങളുടെ ഉത്സവകാലത്ത് അവ ആസ്വദിക്കുവാൻ നാട്ടിലെത്താൻ കഴിയാത്തതിൽ വിഷമിക്കുന്ന പൂരപ്രേമികളായ ധാരാളം പ്രവാസികൾ വടക്കേയിന്ത്യയിലുടനീളം വസിക്കുന്നുണ്ട്. ഇന്ത്യയിലെമ്പാടുനിന്നും ആളുകൾ വന്നുതാമസിക്കുന്ന രാജ്യതലസ്ഥാനമായ ദില്ലിയിലെ ജനങ്ങൾക്കും, വിവിധരാജ്യങ്ങളിൽ നിന്നുള്ള മറ്റ് അതിഥികൾക്കും പൂരത്തിൻ്റെ ദൃശ്യവിരുന്ന് പകരുക എന്നതാണ് ദില്ലി പൂരത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വടക്കേയിന്ത്യയിൽ കേരളീയ ക്ഷേത്രകലകൾ അഭ്യസിപ്പിക്കുന്നതിനും, അർഹരായ കലാകാരന്മാർക്ക് അവരുടെ കലാമികവ് പ്രകടിപ്പിക്കുവാൻ വേദികൾ ഒരുക്കുന്നതിനും, അശരണരായ കലാകാരന്മാരെ സഹായിക്കുന്നതിനുമായി ദശാബ്ദങ്ങൾക്കുമുൻപ് രൂപം കൊടുത്ത് നാളിതുവരെ സജീവമായി നേതൃത്വവും പ്രവർത്തനങ്ങളും നടത്തുന്ന ഒരു കലാസാംസ്കാരിക സംഘടനയാണ് ദില്ലി പഞ്ചവാദ്യ ട്രസ്റ്റ്. 2006-ൽ കേരളാ ഹൗസ് പരിസരത്തും, 2008-ൽ മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലും, 2019-ൽ ദിൽഷാദ് ഗാർഡൻ അയ്യപ്പക്ഷേത്രാങ്കണത്തിലും ദില്ലിയിലെ കലാസ്നേഹികൾക്ക് മുന്നിൽ തൃശൂർ പൂരത്തിൻ്റെ ഗരിമയും മഹിമയും പകർത്തിക്കൊണ്ട് വിജയകരമായി അരങ്ങേറിയ ദില്ലി പൂരങ്ങൾ കലകളുടെ ഉന്നമനത്തിനായി ദില്ലി പഞ്ചവാദ്യ ട്രസ്റ്റ് ഏറ്റെടുത്തു നടത്തുന്ന ഉദ്യമങ്ങളിൽ എടുത്തുപറയേണ്ടവയാണ് .

കേരളത്തിൽ നിന്ന് വ്യത്യസ്തമായി ദില്ലിയിൽ അരങ്ങേറിയ പൂരങ്ങൾ കേവലം മേളത്തിനപ്പുറം ഒരു വലിയ സാംസ്കാരികോത്സവമായി മാറുന്നു. സംഗീതം, നൃത്തം, സോപാനസംഗീതം, കഥകളി, ഓട്ടൻതുള്ളൽ, നാടകം, സിനിമ എന്നിങ്ങനെ വിവിധ മേഖലകളിൽ മുൻനിരയിലുള്ള പ്രമുഖരായ കലാകാരന്മാരെ കേരളത്തിൽ നിന്നും ദില്ലിയിൽ എത്തിച്ചാണ് കഴിഞ്ഞ മൂന്ന് ദില്ലി പൂരങ്ങളും കൊടിയേറിയത്.

നാലാമത് ദില്ലി പൂരം 2023 ഏപ്രിൽ ഒൻപതാം തീയതി ഞായറാഴ്ച ദില്ലി കാനിങ്റോഡ് കേരളാസ്കൂൾ അങ്കണത്തിൽ അരങ്ങേറും . കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഈ വർഷത്തെ ആഘോഷസമിതിയുടെ രക്ഷാധികാരി. പ്രശസ്ത ചെണ്ട വിദ്വാൻ വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പതിവുപോലെ ഇത്തവണത്തെയും ദില്ലി പൂരത്തിന്‌ നേതൃത്വവും പ്രമാണി പദവും വഹിക്കും. ദില്ലിയിൽ പഞ്ചവാദ്യട്രസ്റ്റ് രൂപീകരിച്ച ചെറുതാഴം കുഞ്ഞിരാമ മാരാരാണ് ദില്ലി പൂരത്തിൻ്റെ മുഖ്യ സംഘാടകൻ.

വരുന്ന ഏപ്രിൽ ഒൻപതാം തീയതി രാവിലെ 8.30 ന് ഭദ്രദീപ പ്രോജ്വലനം, കേളി എന്നിവയോടുകൂടി നാലാമത് ദില്ലി പൂരത്തിന് കൊടിയേറും. 9 മണിക്ക് സുപ്രസിദ്ധ സോപാന സംഗീത കലാകാരൻ സന്തോഷ് കൈലാസിൻ്റെ (ബഹറിൻ) സോപാന സംഗീതം. 10 മണിക്ക് കലാമണ്ഡലം നിഖിലും സംഘവും (മലയാലപ്പുഴ) അവതരിപ്പിക്കുന്ന ശീതങ്കൻ തുള്ളൽ. 11 മണിക്ക് വാദ്യകലാകേസരി ചെറുതാഴം ചന്ദ്രൻ, വാദ്യവിശാരദ് മട്ടന്നൂർ ശ്രീരാജ്, വാദ്യകലാനിധി ചിറയ്ക്കൽ നിധീഷ് എന്നിവരുടെ ട്രിപ്പിൾ തായമ്പക. ഉച്ചതിരിഞ്ഞു 3 മണിക്ക് താലപ്പൊലി, മുത്തുക്കുടകൾ, അമ്മൻകുടം, അലങ്കരിച്ച രഥം, പമ്പമേളം, പഞ്ചവാദ്യം, കോലടി നൃത്തം, കളരിപ്പയറ്റ് എന്നിവയുടെ അകമ്പടിയോടെ വർണ്ണ ശബളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. വൈകിട്ട് 5 മണിക്ക് ഗവർണ്ണർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, സുപ്രസിദ്ധ ചലച്ചിത്രതാരവും മിനിസ്ക്രീൻ അവതാരകയുമായ രചനാ നാരായണൻകുട്ടി, കലാ സാംസ്കാരിക സാമൂഹികരംഗത്തെ മറ്റ് പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനം നടക്കും. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പ്രസ്തുത സമ്മേളനത്തിൽ ആദരിക്കുന്നതിനൊപ്പം കലാകാരന്മാർക്കുള്ള എൻഡോവ്മെന്റ് അവാർഡുകളും വിതരണം ചെയ്യും. വൈകുന്നേരം 7 മണിക്ക് മേളപ്രമാണി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ വാദ്യരംഗത്തെ വിവിധ പ്രമുഖരെ അണിനിരത്തി 51 വാദ്യ കലാകാരന്മാർ അണിനിരക്കുന്ന ഇന്ദ്രപ്രസ്ഥ പാണ്ടിമേളം നടക്കും. രാത്രി 9 മണിക്ക് കൊടിയിറക്കത്തോടെ “ദില്ലി പൂരം 2023”-സമാപിക്കും.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

മോദിക്ക് ശേഷം ലോകം കീഴടക്കാൻ അണ്ണാമലൈയും !

ചുരുങ്ങിയ കാലം കൊണ്ട് ജനകീയനായി അണ്ണാമലൈ ; വീഡിയോ കാണാം..

5 mins ago

യദുവിന്റെ ഹർജിയിൽ കോടതിയുടെ തീർപ്പ് ! മേയർക്കെതിരെയും കേസെടുക്കണം

നിർദ്ദേശം നൽകിയത് മെമ്മറികാർഡ് കൊണ്ട് കളഞ്ഞ പൊലീസിന് !

23 mins ago

പൂഞ്ച് ഭീകരാക്രമണം ! പാക് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ! വിവരം നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക്…

1 hour ago

കോൺഗ്രസിന് എവിടെ നിന്നാണ് ഇത്രയും പണം കിട്ടിയത് ?

കണ്ടെത്തിയത് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമോ ?

1 hour ago

80K ഭക്തര്‍ വന്നാല്‍ മതി| അയ്യനെ കാണാന്‍ ദേവസ്വം ബോര്‍ഡ് കനിയണമോ…?

ശബരിമലയിലാവട്ടെ തൃശൂര്‍ പൂരത്തിലാവട്ടെ, ആററുകാലില്‍ ആവട്ടെ പോലീസിന്റെ ക്രൗഡ് മാനേജ്‌മെന്റ് പ്‌ളാന്‍ എന്താണ്..? കൂടുതല്‍ വിശ്വാസികളെ ശബരിമലയില്‍ എത്തിക്കാന്‍ വിമാനത്താവളവും…

2 hours ago

ഇരകളുടെ സ്വകാര്യത ഉറപ്പാക്കണം! പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസ്

ജെഡിഎസ് നേതാവും ഹാസൻ സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ കേസെടുക്കുമെന്ന് പ്രത്യേത…

2 hours ago