Kerala

ജിഹാദികളുടെ കൊലക്കത്തിക്കിരയായ ദേശീയ മനസിന് നാടിൻ്റെ സ്‌മരണാഞ്ജലി ! പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ്റെ ബലിദാന ദിനം ഇന്ന്; ആലപ്പുഴയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനം

തിരുവനന്തപുരം- ഒ.ബി.സി മോർച്ച സംസ്ഥാന നേതാവ് രഞ്ജിത് ശ്രീനിവാസൻ്റെ (41)ഓർമ്മദിനമാണ് ഇന്ന്. 2021 ഡിസംബർ 19ന് പുലർച്ചെയാണ് ആലപ്പുഴയിലെ രഞ്ജിത്തിൻ്റെ വീട്ടിൽ പത്തോളം വരുന്ന എസ്.ഡി.പി.ഐ ഭീകരർ കടന്നുകയറി ഭാര്യയുടെയും അമ്മയുടെയും മുന്നിൽവച്ച് വെട്ടി കൊലപ്പെടുത്തിയത്. ആലപ്പുഴയിലെ ബി.ജെ.പി നേതാവും പ്രഗത്ഭ അഭിഭാഷകനുമായിരുന്നു രഞ്ജിത് ശ്രീനിവാസൻ. എസ്.ഡി.പി.ഐ ഭീകരർ മുൻകൂട്ടി നിശ്ചയിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. ആലപ്പുഴയിൽ ഇന്ന് പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന അനുസ്മരണ സമ്മേളനം നടക്കും.

രഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഭാഗത്തിൻ്റെ വക്കാലത്തെടുക്കാൻ ആലപ്പുഴ ബാറിലെ അഭിഭാഷകർ തയ്യാറായിരുന്നില്ല. ഇത് കേസിൻ്റെ വിചാരണ അനുശ്ചിതത്തിലാക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും ജില്ലയ്ക്ക് പുറത്ത് വിചാരണനടത്തണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മാവേലിക്കര ആഡീഷണൽ സെഷൻ കോടതിയിൽ വചാരണ നടത്താൻ തീരുമാനിക്കുകയായിരുന്നു.

15 പ്രതകളാണ് രഞ്ജിത്ത് വധകേസിൽ പ്രതികളായുള്ളത്. ഹീനമായ കൊലപാതകം നേരിൽ കാണേണ്ടി വന്ന രഞ്ജിത്തിന്‍റെ അമ്മയെയും ഭാര്യയും പെൺ മക്കളും ഉതുവരെ ആ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

പാർലമെന്റിൽ വ്യാജരേഖകൾ ഉപയോഗിച്ച് നുഴഞ്ഞു കയറ്റശ്രമം! മൂന്നുപേരെ പിടികൂടി സുരക്ഷാ സേന; പ്രതികളുടെ ഉദ്ദേശ്യമെന്തെന്നകാര്യത്തിൽ അന്വേഷണം

ദില്ലി: പാർലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കടക്കാൻ മൂന്നംഗ സംഘത്തിന്റെ ശ്രമം. പാർലമെന്റിന് പുറത്ത് ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികളെയാണ് സുരക്ഷാ…

39 mins ago

ഷാഫി പറമ്പിലിന്റെ വിജയാഹ്ളാദ റോഡ് ഷോയിൽ വനിതകൾ പങ്കെടുത്ത് നൃത്തം ചെയ്യരുത്; റോഡരികിൽ നിന്ന് അഭിവാദ്യം അർപ്പിച്ചാൽ മതി; മുസ്ലിം ലീഗ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

വടകര: ഷാഫി പറമ്പിലിന്റെ വിജയത്തിൽ വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ നടത്തുന്ന റോഡ് ഷോയിൽ പങ്കെടുത്ത് ആനന്ദ നൃത്തം ചെയ്യരുതെന്ന് വനിതാ ലീഗ്…

45 mins ago

ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്ത്‌ വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ; മൂന്നുവർഷം ഒളിവിൽ കഴിഞ്ഞ ഷെയ്ഖ് ഷാഹുൽ ഹമീദ് പിടിയിലായത് പൊള്ളാച്ചിയിൽ നിന്ന്

പാലക്കാട്: ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്ത്‌ വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി പിടിയിൽ. ഇരുപത്തി രണ്ടാം…

2 hours ago