death

വിവാഹപ്പിറ്റേന്ന് നവദമ്പതിമാർ മുറിയിൽ മരിച്ച നിലയിൽ;ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്;സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ലഖ്‌നൗ: നവദമ്പതിമാരെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശ് ഗോദിയ സ്വദേശികളായ പ്രതാപ് യാദവ്(24) ഭാര്യ പുഷ്പ(22) എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇരുവർക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ ഒന്നും തന്നെയില്ല. ആയതിനാൽ ഇരുവരുടെയും മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും മരിച്ചവരുടെ ആന്തിരാകാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും ബല്‍റാംപുര്‍ എസ്.പി. പ്രശാന്ത് വര്‍മ അറിയിച്ചു. മേയ് 30നാണ് പ്രതാപ് യാദവിന്റെയും പുഷ്പയുടെയും വിവാഹം നടന്നത്. ബുധനാഴ്ച വൈകിട്ടോടെ വിവാഹചടങ്ങുകള്‍ക്ക് ശേഷം ഇരുവരും പ്രതാപിന്റെ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയായിട്ടും നവദമ്പതിമാര്‍ കിടപ്പുമുറിക്കുള്ളില്‍നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം പോലീസ് പറയുന്നത്. മാത്രമല്ല, ആരും മുറിയില്‍ അതിക്രമിച്ച് കയറിയതിന്റെ അടയാളങ്ങളില്ല. ഇരുവരുടെയും ശരീരത്തില്‍ മുറിവോ മറ്റുപരിക്കുകളോ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ശബരിമലയിലെ പഞ്ചലോഹ വിഗ്രഹം കടത്തി ! വ്യവസായിയുടെ മൊഴി പുറത്ത് I SABARIMALA GOLD SCAM

രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…

9 seconds ago

ഭാരതവിരുദ്ധ മതമൗലികവാദിയുടെ മയ്യത്ത് ‘ആഘോഷമാക്കി’ വൺ–മൗദൂദികൾ: വിമർശനം ശക്തം

ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…

6 minutes ago

മുത്തലാഖ്, വിവാഹപ്രായപരിധി, മുസ്ലിം വ്യക്തി നിയമങ്ങൾ: ചർച്ചകൾക്ക് വഴിവെച്ച് ഹാജി മസ്താന്റെ മകൾ

മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…

1 hour ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! ഞെട്ടിത്തരിച്ച് നാസ

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…

2 hours ago

അമേരിക്കയെ ഞെട്ടിച്ച് വമ്പൻ കരാറും എണ്ണിയാലൊടുക്കാത്ത നേട്ടവും ഭാരതത്തിന് സമ്മാനിച്ച് മോദി

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…

2 hours ago

ഉറക്കം നഷ്ടപ്പെട്ട് ഇസ്ലാമിസ്റ്റുകൾ ! ബംഗ്ലാദേശിൽ ഒരു ഇന്ത്യാ വിരുദ്ധനെ കൂടി തീർത്ത് അജ്ഞാതൻ

ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…

2 hours ago