കണ്ണൂര്‍: കന്യാസ്ത്രീ മഠത്തില്‍ ജീവിതം മടുത്തതിനാല്‍ താന്‍ സുഹൃത്തിനൊപ്പം പോകുന്നു എന്ന് കത്തെഴുതിവെച്ച് ആണ്‍സുഹൃത്തിനൊപ്പം നാടുവിട്ട് കന്യാസ്ത്രീ. കണ്ണൂരിലാണ് സംഭവം നടന്നത്. സഭാ വസ്ത്രം കത്തിച്ച് കളഞ്ഞതിന് ശേഷമാണ് കന്യാസ്ത്രീ, മഠം വിട്ടിറങ്ങിയത്. കണ്ണൂരിലെ പ്രമുഖ സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലായ കന്യാസ്ത്രീയാണ്, തിരുവസ്ത്രം ഉപേക്ഷിച്ച് ആണ്‍സുഹൃത്തായ നഴ്‌സിനൊപ്പം നാടുവിട്ടത്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സഹ കന്യാസ്ത്രീകള്‍ക്കൊപ്പം പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ മഠത്തിലേയ്ക്ക് തിരികെ എത്തുകയും പിന്നീട്, കാണാതാകുകയുമായിരുന്നു. എന്നാൽ ഇതിനിടെ, മറ്റ് കന്യാസ്ത്രീകള്‍ക്ക് ഇവരുടെ മുറിയില്‍ നിന്നും ‘എനിക്ക് ഈ ജീവിതം മടുത്തു, ഞാന്‍ പോകുകയാണ്’ എന്നെഴുതിയ കത്ത് ലഭിച്ചു. ഇതോടെ കന്യാസ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് മഠം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
‘ഇനി അന്വേഷിക്കേണ്ട, പോകുകയാണ്’ എന്ന സന്ദേശം സ്വന്തം വീട്ടിലേയ്ക്കും മദര്‍ സുപ്പീരിയറിനും അവര്‍ അയച്ചിരുന്നു. അതേസമയം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈല്‍ നമ്പര്‍ കണ്ടെത്തി. രാത്രി 10 മണിക്ക് ശേഷം ഫോണ്‍ സംഭാഷണം അനുവദനീയമല്ലാത്ത കോണ്‍വെന്റില്‍ രാത്രി ഏറെ വൈകിയും മണിക്കൂറുകളോളം ഈ ഫോണ്‍ നമ്പറിലേയ്ക്ക് വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇവിടെ നിന്നുള്ള അന്വേഷണമാണ് കൊല്ലം സ്വദേശിയായ തോമസിലേയ്ക്ക് എത്തിയത്. മാത്രമല്ല കന്യാസ്ത്രീയെ കാണാതായ ശേഷം, കോണ്‍വെന്റിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് തിരുവസ്ത്രം കത്തിച്ചു കളഞ്ഞതായി കണ്ടെത്തിയത്. ഇവർ വര്‍ഷങ്ങളായി തോട്ടട സ്‌കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായിരുന്നു. നാലുവര്‍ഷം മുന്‍പ് പിതാവിനെ പരിചരിക്കാനെത്തിയ മെയില്‍ നഴ്‌സായിരുന്ന തോമസുമായി കന്യാസ്ത്രീ പ്രണയത്തിലാകുകയായിരുന്നു.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…