ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 30 ശനിയാഴ്ച വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ കൊടിയേറും. വൈകുന്നേരം ആറുമണിയോട് കൂടി ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ മാവേലി എഴുന്നള്ളത്ത്, ഓണപ്പാട്ട്, അനുഗ്രഹീത കലാകാരി ഡോ. പ്രിയങ്കാ നായരുടെ നേതൃത്വത്തിൽ നൃത്ത ശിൽപ്പം, ഗാനാർച്ചന, LHA ടീമിൻ്റെ തിരുവാതിരകളി, സുപ്രസിദ്ധ വാദ്യകലാകാരൻ വിനോദ് നവധാരയും സംഘവും അവതരിപ്പിക്കുന്ന ലയവിന്യാസം, ദീപാരാധന, ഓണസദ്യ തുടങ്ങിയവ അരങ്ങേറും. നാടിന്റെയും ഓണത്തിന്റെയും സപ്ന്ദനങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ കാഴ്ചക്കാരെയും പങ്കെടുക്കുന്നവരെയും ഗൃഹാതുരത്വത്തിലെത്തിക്കും.
പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്ക് സുരേഷ് ബാബു : 07828137478, സുബാഷ് ശാർക്കര : 07519135993, ജയകുമാർ : 07515918523, ഗീതാ ഹരി : 07789776536 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. info@londonhinduaikyavedi.org എന്ന ഇ മെയിൽ ഐഡിയിലും സംശയ നിവാരണം നടത്താവുന്നതാണ്.
വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ അരങ്ങേറുന്ന കലാപരിപാടികളുടെ തത്സമയ ദൃശ്യങ്ങൾ തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് വീക്ഷിക്കാവുന്നതാണ്. ഇതിനായി http://bit.ly/40h4Ifn എന്ന ലിങ്കിൽ പ്രവേശിക്കാം
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…