Kerala

അഫ്രീദിക്ക് ആതിഥേയത്വം വഹിച്ച സംഘടന ഔദ്യോഗിക സംഘടനയല്ല !വിശദീകരണവുമായി കുസാറ്റ്

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തിയ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി കുസാറ്റ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ പ്രതികരണവുമായി സര്‍വകലാശാല. ദുബായില്‍ വിവാദത്തിനിടയാക്കിയ ചടങ്ങ് സംഘടിപ്പിച്ച സംഘടന കുസാറ്റിന്റെ ഔദ്യോഗിക പൂര്‍വവിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന സംഘടനയുമായി കുസാറ്റിന് യാതൊരു വിധത്തിലുമുള്ള ബന്ധവും ഇല്ലെന്ന് സര്‍വകലാശാല വ്യക്തമാക്കി.

കുസാറ്റ് അലുമ്‌നി നെറ്റ്‌വര്‍ക്ക് എന്ന സിഎഎന്‍ ആണ് സര്‍വകലാശാലയുടെ ഔദ്യോഗിക പൂര്‍വ വിദ്യാര്‍ഥി സംഘടന. യുഎഇയില്‍ പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന കൂട്ടായ്മയെ കുറിച്ചോ ദുബായില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയെക്കുറിച്ചോ സര്‍വകലാശാലയ്ക്ക് അറിയില്ലെന്നും കുസാറ്റ് അധികൃതര്‍ അവകാശപ്പെടുന്നു. രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിജ്ഞാബദ്ധമാണ്, കൂടാതെ രാജ്യത്തിന്റെ അഭിമാനം അപകടപ്പെടുത്തുന്ന വിധത്തില്‍ ഒരു തരത്തിലും പ്രവര്‍ത്തിക്കില്ലെന്നും സര്‍വകലാശാല പറയുന്നു.

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷന്‍ ദുബായില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പങ്കെടുത്തതിനെതിരെ എബിവിപി കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതിയുള്‍പ്പെടെ എബിവിപി പരാതി നല്‍കിയതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രതികരണം.

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

5 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

7 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

10 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

11 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

11 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

14 hours ago