മുഹമ്മദ് ജിജാസ്
തലസ്ഥാന നഗരിയിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചു. യാത്രക്കാരിയായ 35 കാരിയെയാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ തിരുവനന്തപുരം ഫോര്‍ട് പൊലീസ് അറസ്റ്റ് ചെയ്തു. അതിജീവിതയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തി.
വെളളിയാഴ്ച രാത്രിയാണ് അതിക്രമമം നടന്നത്. കിഴക്കേകോട്ട അട്ടക്കുളങ്ങരയില്‍ നിന്നാണ് മുട്ടത്തറയിലെ വീട്ടിലേക്ക് പോകാൻ യുവതി ജിജാസിന്‍റെ ഓട്ടോയിൽ കയറുന്നത്. എന്നാല്‍ മുട്ടത്തറയിലേക്ക് പോകുന്നതിനു പകരം ഓട്ടോ വഴിതിരിച്ച് കല്ലുമൂട് ഭാഗത്തേക്ക് പോകുകയായിരുന്നു. ഇത് ചോദ്യം ചെയത സ്ത്രീയെ ഭീക്ഷണിപ്പെടുത്തുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുതറിമാറിയോടിയ സ്ത്രീ രക്ഷപ്പെട്ടു. ഇതോടെ പ്രതി ഓട്ടോ അതി വേഗത്തില്‍ ഓടിച്ചുപോയി. പരിക്കേറ്റ സ്ത്രീ ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം ഫോര്‍ട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സ്ത്രീയെ ആശുപത്രിയിലെത്തിച്ച് പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന്‍റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി.
ഒളിവില്‍ പോയ ജിജാസിനെ ഇന്നു രാവിലെ പിടികൂടി. പോക്സോയുള്‍പ്പെടെ ഇരുപതു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജാസ്. പീഡനം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് പ്രകാരമുള്ള കേസാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്നു തെളിവെടുപ്പിനും കൊണ്ടു പോയി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…