The PB meeting will discuss the allegations against IP Jayarajan today
ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഡൽഹിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും. വിഷയം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്. വിഷയം ഉന്നയിക്കപ്പെട്ടാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിവരം തേടും. അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടാണ് നേതാക്കൾക്കുള്ളത്.വിഷയത്തിൽ കേന്ദ്രതലത്തിലെ ചർച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെയും ശ്രമം. ആരോപമം മാധ്യമസൃഷ്ടിയാണെന്നും പിബിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.
എന്നാൽ വിഷയത്തിൽ ഇടപെടാൻ മടി കാണിക്കില്ലെന്ന സൂചനയാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നൽകിയത്. കേരളത്തിലെ വിഷയങ്ങളിലും ചർച്ചയുണ്ടെന്ന് യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു.
അന്വേഷണമുണ്ടായാൽ അതിന്റെ റിപ്പോർട്ട് കേന്ദ്ര നേതാക്കളും ചർച്ച ചെയ്യും. ഇന്നലെ പിബി യോഗം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി എകെജി ഭവനിലെത്തി യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും കണ്ടിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…