പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു
ദില്ലി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് മോദിയോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് പരിപാടിയില്‍ സംസാരിക്കവേ നദ്ദ പറഞ്ഞു.
“ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ ജനം ഈ വിശ്വാസം കാത്തു. ജന മനസ് എന്‍ഡിഎയ്ക്ക് ഒപ്പമാണ്. ജംഗിള്‍ രാജ് ബിഹാറില്‍ ഇനി തിരിച്ചുവരില്ല. ബിഹാര്‍ ഇലക്ഷന്‍ സമയത്ത് ജംഗിള്‍ രാജിനെ കുറിച്ച് പറയുമ്പോള്‍ ആര്‍ജെഡി അതിനെ എതിര്‍ത്തിരുന്നില്ല. പക്ഷേ കോണ്‍ഗ്രസിനെ അത് അസ്വസ്ഥമാക്കി. വികസിത ബിഹാറിനായാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ബിഹാറിലെ ജനങ്ങള്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ബിഹാറിലെ ജനങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനെ പിന്തുണയ്ക്കുകയും എല്ലാ പാര്‍ട്ടികളെയും അവരുടെ ബൂത്ത് ഏജന്റുമാരെ കൂടുതല്‍ സജീവമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
മഹിളാ-യൂത്ത് ഫോര്‍മുലയാണ് (എംവൈ ഫോര്‍മുല) ബിഹാറില്‍ വിജയം സമ്മാനിച്ചത്. സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം ശക്തമാക്കി. ഇന്നത്തെ വിജയം കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നൽകും.
അടുത്ത 5 വര്‍ഷം ബിഹാര്‍ അതിവേഗം വളരും. ബിഹാറിലെ യുവാക്കള്‍ക്ക് അവിടെ തന്നെ ജോലി ലഭിക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഒരു ഇത്തിള്‍ കണ്ണി പാര്‍ട്ടി. കൂടെയുള്ള സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസ് ബാധ്യത. ബിഹാറില്‍ ആര്‍ജെഡി പരാജയപ്പെട്ടത് കോണ്‍ഗ്രസ് ഒപ്പം ഉള്ളതുകൊണ്ടാണ്. ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം വരാനുള്ള 5 സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കും – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
243 അംഗ നിയമസഭയില്‍ 200 ല്‍ അധികം സീറ്റുകളില്‍ വിജയം ഉറപ്പിച്ചാണ് എന്‍ഡിഎ തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുന്നത്. 25 സീറ്റുകളില്‍ എന്‍ഡിഎ സഖ്യം മുന്നേറുമ്പോള്‍ പ്രതിപക്ഷ സഖ്യം 32 സീറ്റുകളിലേക്ക് ഒതുങ്ങി.
91 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത് 81 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. ഇത്തവണ 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചിരുന്നത്. 29 സീറ്റുകളില്‍ മത്സരിച്ച ചിരാഗ് പാസ്വാന്റെ ലോക്ജനശക്തിപാര്‍ട്ടി 19 സീറ്റില്‍ ലീഡ് നേടി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…